നിഫ്റ്റി 19,700ന് മുകളിൽ നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരാം
അടുത്ത ഹ്രസ്വകാല പ്രതിരോധം 19,850ൽ
നിഫ്റ്റി ഇന്നലെ 231.9 പോയിന്റ് (1.19 ശതമാനം) നേട്ടത്തോടെ 19,675.45 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 19,700ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരാം.
ഇന്നലെ നിഫ്റ്റി ഉയർന്ന് 19,651.40-ൽ വ്യാപാരം ആരംഭിച്ചു. കൂടുതൽ മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് നിഫ്റ്റി 19,579.70 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 19,693.20 എന്ന ഇൻട്രാഡേ ഹൈ പരീക്ഷിച്ചു. 19,675.4 ൽ ക്ലോസ് ചെയ്തു.
എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, ഐടി, ഓട്ടോ, മെറ്റൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1485 ഓഹരികൾ ഉയർന്നു, 872 എണ്ണം ഇടിഞ്ഞു, 133 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണിഗതി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഹിൻഡാൽകാേ, ടാറ്റാ മോട്ടോഴ്സ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ കൂടുതൽ നഷ്ടം ബജാജ് ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക്, പവർ ഗ്രിഡ് എന്നിവയ്ക്കാണ്.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ ()white candle) രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 19,700 ലാണ്. ഈ നില മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 19,850 ലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 19,615-19,550-19,480
റെസിസ്റ്റൻസ് ലെവലുകൾ
19,700-19,775-19,850
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 19,500-19,233
പ്രതിരോധം 19,850 -20,200.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 310.45 പോയിന്റ് നേട്ടത്തിൽ 44,201.70 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്.
പ്രതിദിന ചാർട്ടിൽ, സൂചിക ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ അവസാനിച്ചു. ഈ പാറ്റേൺ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു. ഇൻട്രാഡേ റെസിസ്റ്റൻസ് 44,400-ൽ തുടരുന്നു, പിന്തുണ 44,150-ലാണ്. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന്, സൂചിക 44,400-ന് മുകളിൽ നീങ്ങേണ്ടതുണ്ട്. സൂചിക 44,150 നു താഴെയാണെങ്കിൽ, സൂചിക മുൻ സെഷനിൽ രൂപപ്പെട്ട വിടവ് ഏരിയ നിറയ്ക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 44,150 -44,035 -43,900
പ്രതിരോധ നിലകൾ
44,400 -44,550 -44,700
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 44,650 - 45,500
പ്രതിരോധം 44,000-43,500.
(Stock Market investing is subject to market risk. Always do your own research or consult a financial expert before investing)