ബുള്ളിഷ് ട്രെൻഡ് തുടരാന്‍ സാധ്യത; നിഫ്റ്റിക്ക് 24,575 ൽ ഇൻട്രാഡേ പ്രതിരോധം
മൊമെൻ്റം സൂചകങ്ങൾ ന്യൂട്രൽ പ്രവണത സൂചിപ്പിക്കുന്നു
നിഫ്റ്റി 397.40 പോയിൻ്റ് (1.65%) ഉയർന്ന് 24,541.15ലാണ് ക്ലോസ് ചെയ്തത്. ഇൻട്രാഡേ റെസിസ്റ്റൻസ് ആയ 24,575 നെ നിഫ്റ്റി മറികടന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 24,334.80 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 24,204.50 എന്ന താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 24,334.80 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 24,563.90 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. ഐടി, റിയൽറ്റി, മീഡിയ, ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1659 ഓഹരികൾ ഉയർന്നു, 918 എണ്ണം ഇടിഞ്ഞു, 96 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിൽ കൂടുതൽ നേട്ടം വിപ്രോ, ടെക് മഹീന്ദ്ര, ഗ്രാസിം, എം ആൻഡ് എം എന്നിവയ്ക്കായിരുന്നു, കൂടുതൽ നഷ്ടം ഡിവിസ് ലാബ്, എസ്ബിഐ ലൈഫ്, ഡോ.റെഡ്ഡീസ് എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ ന്യൂട്രൽ പ്രവണത സൂചിപ്പിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,575 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നില മറികടന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് പ്രവണത തുടരും. 24,475 ലാണ് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,475 -24,400 -24,325 പ്രതിരോധം 24,575 -24,650 -24,725
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,475 -23,900 പ്രതിരോധം 25,100 -25,600.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 789.60 പോയിൻ്റ് നേട്ടത്തിൽ 50,516.90 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ താഴേക്കുള്ള പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിൻ്റെ ഉയർന്ന നിലവാരത്തിനടുത്തു ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 50,600 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്, പിന്തുണ 50,350 ആണ്. സൂചിക 50,600 നു മുകളിൽ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ ബുള്ളിഷ് ട്രെൻഡ് പ്രതീക്ഷിക്കാം.
ഇൻട്രാഡേ ലെവലുകൾ
പിന്തുണ 50,350 -50,150 -49,950
പ്രതിരോധ നിലകൾ
50,600 -50,800 -51,000
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 49,600 -48,200
പ്രതിരോധം 51,000 -52,500.