സൂചികകൾ ഇന്ന് താഴ്ചയിൽ നിന്നും കര കയറുമോ ?

മെയ് 18 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update:2023-05-19 09:27 IST

നിഫ്റ്റി 51.8 പോയിന്റ് (0.25 ശതമാനം) താഴ്ന്ന് 18,129.95 ലാണ് ക്ലോസ് ചെയ്തത്. 18,100 ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ താഴോട്ടു കൂടുതൽ പോകാം.

നിഫ്റ്റി ഉയർന്ന് 18,287.50 ൽ വ്യാപാരം തുടങ്ങി. രാവിലെ ഇൻട്രാഡേയിലെ ഉയർന്ന നില 18,297.20 ൽ പരീക്ഷിച്ചു. എന്നാൽ ആക്കം തുടരുന്നതിൽ പരാജയപ്പെട്ടു സൂചിക കുത്തനെ ഇടിഞ്ഞ് 18,104.80 എന്ന താഴ്ന്ന നിലയിലെത്തി.18,129.95 ൽ ക്ലോസ് ചെയ്തു.

ധനകാര്യ സേവനങ്ങൾ, സ്വകാര്യ ബാങ്കുകൾ എന്നിവ മാത്രം ഉയർന്നു. മറ്റെല്ലാ മേഖലകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. റിയൽറ്റി, പിഎസ്‌യു ബാങ്ക്, ഫാർമ, എഫ്എംസിജി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. വിശാല വിപണി നെഗറ്റീവ് ആയിരുന്നു. 869 ഓഹരികൾ ഉയർന്നു, 1352 എണ്ണം ഇടിഞ്ഞു, 148 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ഡിവിസ് ലാബ്, അദാനി പോർട്സ്, എസ്ബിഐ, ഐടിസി എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക അഞ്ച്, പതിനഞ്ച് ദിവസത്തെ സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗ് ലെവലിന് താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് കൂടുതൽ ഇടിവിനുള്ള സാധ്യതയാണ്. നിഫ്റ്റിക്ക് 18,100 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇടിവ് ഇന്നും തുടരാം. പോസിറ്റീവ് ട്രെൻഡിലാകാൻ, സൂചിക 18,200 ലെവലിന് മുകളിൽ നീങ്ങേണ്ടതുണ്ട്.




പിന്തുണ -പ്രതിരോധനിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,100-18,050-18,000

റെസിസ്റ്റൻസ് ലെവലുകൾ

18,200-18,550-18,300

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 53.60 പോയിന്റ് നേട്ടത്തിൽ 43,752.30 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. പ്രതിദിന ചാർട്ടിൽ, സൂചിക തുടർച്ചയായി മൂന്നാമത്തെ ബ്ലായ്ക്ക് കാൻഡിൽ രൂപീകരിച്ച് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. ഇവ സൂചിപ്പിക്കുന്നത് കൂടുതൽ ഇടിവിനുള്ള സാധ്യതയാണ്.

സൂചികയ്ക്ക് 43,600-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് താഴേക്ക് മാറിയേക്കാം. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് സപ്പോർട്ട് ലെവലിന് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം. 44,150 ലെവലിലാണ് ഏറ്റവും അടുത്ത ഹ്രസ്വകാല പ്രതിരോധം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,750 -43,475 -43,200

പ്രതിരോധ നിലകൾ

44,050 -44,200 -44,400

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News