ഈ ഓഹരികൾ ശ്രദ്ധിക്കുക

മാർച്ച് ഒന്നിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update:2023-03-02 08:24 IST

നിഫ്റ്റി 146.95 പോയിന്റ് (0.85 ശതമാനം) ഉയർന്ന് 17,450.90 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 17,350ന് മുകളിൽ തുടർന്നാൽ മാത്രം  പോസിറ്റീവ് ട്രെൻഡ് തുടരാം.

നിഫ്റ്റി ഉയർന്ന് 17,360.10 ൽ വ്യാപാരം ആരംഭിച്ചു. മുന്നേറ്റം സെഷനിലുടനീളം തുടർന്നു. നിഫ്റ്റി 17,450.90 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 17467.80 ൽ ഉയർന്ന നില പരീക്ഷിച്ചു. എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. ലോഹങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, മാധ്യമങ്ങൾ, ഐടി തുടങ്ങിയ മേഖലകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. വിപണി പോസിറ്റീവ് ആയിരുന്നു, 1621 ഓഹരികൾ ഉയർന്നു, 563 എണ്ണം ഇടിഞ്ഞു, 166 മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, യുപിഎൽ, എസ്ബിഐ, ആക്സിസ് ബാങ്ക് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ബ്രിട്ടാനിയ, പവർഗ്രിഡ്, സിപ്ല, ബിപിസിഎൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

സാങ്കേതിക സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും താഴോട്ടുള്ള ചായ്‌വ് സൂചിപ്പിക്കുന്നു. തുടർച്ചയായ ഒമ്പത് ബ്ലായ്ക്ക് കാൻഡിലുകൾക്ക് ശേഷം സൂചിക ഇന്നലെ പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി. പാറ്റേൺ ഹ്രസ്വകാല ഡൗൺട്രെൻഡിൽ ഒരു താൽക്കാലിക വിരാമവും തിരിച്ചുവരവിന്റെ സാധ്യതയും സൂചിപ്പിക്കുന്നു. നിഫ്റ്റിക്ക് 17,470 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പുൾബായ്ക്ക് റാലി ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 17,350 ലെവലിലാണ്.

പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,400-17,340-17,255

റെസിസ്റ്റൻസ് ലെവലുകൾ

17,470-17,540-17,600

(15 മിനിറ്റ് ചാർട്ടുകൾ)




 


ഈ ഓഹരികൾ ശ്രദ്ധിക്കുക

എസ്ബിഐ

ക്ലോസിംഗ് വില 536.70 രൂപ. ഇത് 526 ന്റെ പിന്തുണയ്‌ക്ക് മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. പ്രതിരോധ നിലകൾ 560/57

ആക്സിസ് ബാങ്ക്

ക്ലോസിംഗ് വില 865.15 രൂപ. സമീപകാല ഇടിവിന് ശേഷം, ഓഹരികൾ ഉയർന്ന വശത്തേക്ക് നീങ്ങുന്നു. സ്റ്റോക്ക് 855 ന്റെ പിന്തുണയ്‌ക്ക് മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. മുകൾ ഭാഗത്ത് 900/925 ൽ പ്രതിരോധമുണ്ട്.

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - പോസിറ്റീവ്

ങ്ക് നിഫ്റ്റി 429.10 പോയിന്റ് നേട്ടത്തോടെ 40,698.15 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ആക്കം കാളകൾക്ക് അനുകൂലമായി മാറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 40,725 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പുൾബായ്ക്ക് റാലി ഇന്നും തുടരാം. ഹ്രസ്വകാല പ്രതിരോധം 41,000 ലെവലിലാണ്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 40,500 ലെവലിൽ.




 



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 40,500-40,350-40,200

റെസിസ്റ്റൻസ് ലെവലുകൾ

40,725-40,900-41,100

(15 മിനിറ്റ് ചാർട്ടുകൾ) 

Tags:    

Similar News