ഓഹരി വിപണിയിൽ അത്ര ശുഭ സൂചനകളല്ല

ഫെബ്രുവരി 17ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update:2023-02-20 10:20 IST

നിഫ്റ്റി 91.65 പോയിന്റ് (0.51 ശതമാനം) ഇടിഞ്ഞ് 17,944.20 ൽ ക്ലോസ് ചെയ്തു. സൂചിക 17,885 ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഡൗൺട്രെൻഡ് തുടരാം.

നിഫ്റ്റി ഗണ്യമായി താഴ്ന്ന് 17,974.80 ൽ വ്യാപാരം ആരംഭിച്ച് 17,884.60 എന്ന താഴ്ന്ന നിലവാരത്തിലെത്തി. ക്ലോസിംഗ് സെഷനിൽ, സൂചിക താഴ്ന്ന നിലയിൽ നിന്ന് കരകയറി 17,944.20 ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. റിയൽ എസ്റ്റേറ്റ്, ബാങ്കുകൾ, ഐടി, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 841 ഓഹരികൾ ഉയർന്നു, 1341 എണ്ണം ഇടിഞ്ഞു, 166 എണ്ണം മാറ്റമില്ലാതെ തുടർന്നു. ഇത് വിപണി മനോഭാവം നെഗറ്റീവ് ആണെന്നു സൂചിപ്പിക്കുന്നു.


നിഫ്റ്റിക്ക് കീഴിൽ, എൽ ആൻഡ് ടി, ബിപിസിഎൽ, അൾട്രാടെക് സിമന്റ്, ഏഷ്യൻ പെയിന്റ്‌സ്, കോൾ ഇന്ത്യ എന്നിവ ഏറ്റവുമധികം നേട്ടമുണ്ടാക്കിയപ്പോൾ അഡാനി എന്റർപ്രൈസസ്, നെസ്ലെ,

ഇൻഡസ്‌ഇൻഡ് ബാങ്ക്, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

സാങ്കേതിക സൂചകങ്ങളും ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ കറുത്ത കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ ചെയ്തു. താഴ്ന്ന ഭാഗത്ത്, നിഫ്റ്റിക്ക് 17,885 ൽ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ, പിന്തുണ നിലവാരത്തിൽ നിന്ന് ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം. 17,975 -ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.




പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,885-17,850-17,800

റെസിസ്റ്റൻസ് ലെവലുകൾ

17,975-18,050-18,100

(15 മിനിറ്റ് ചാർട്ടുകൾ)

ഈ ഓഹരി ശ്രദ്ധിക്കുക

ഏഷ്യൻ പെയിന്റ്സ്

ക്ലോസിംഗ് വില 2833 രൂപ. ഓഹരി പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. . ഹ്രസ്വകാല പിന്തുണ 2775, പ്രതിരോധം 2900/2965.


ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - സമാഹരണം

ബാങ്ക് നിഫ്റ്റി 499.60 പോയിന്റ് നഷ്ടത്തിൽ 41,131.80 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ ഒരു ന്യൂട്രൽ ട്രെൻഡിനെ സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. ഡെയ്‌ലി ചാർട്ടിൽ ഒരു ബെയറിഷ് കാൻഡിൽ രൂപപ്പെടുത്തി ഹ്രസ്വകാല സപ്പോർട്ട് ലെവലായ 41,000 ന് അടുത്ത് ക്ലോസ് ചെയ്തു. ഈ ലെവലിന് താഴെ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ, ഹ്രസ്വകാല ട്രെൻഡ് ബെയറിഷ് ആയി മാറിയേക്കാം. സൂചികയ്ക്ക് 41,200 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. പുൾബായ്ക്ക് റാലി തുടങ്ങാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്യേണ്ടതുണ്ട്




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,050-40,900-40,750

റെസിസ്റ്റൻസ് ലെവലുകൾ

41,200-41,400-41,600

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News