സാങ്കേതിക വിശകലനം: ഓഹരി വിപണിയിൽ പോസിറ്റീവ് ആക്കം തുടരുമോ?

ജനുവരി 19 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്;

Update:2023-01-20 10:55 IST

സാങ്കേതിക വിശകലനം 

(ജനുവരി 19 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)

നിഫ്റ്റി 57.50 പോയിന്റ് (0.32 ശതമാനം) ഇടിഞ്ഞ് 18,107.85 ൽ ക്ലോസ് ചെയ്തു. സൂചിക 18,000-ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ആക്കം തുടരും.
നിഫ്റ്റി താഴ്ന്ന് 18,119.80 ൽ വ്യാപാരം ആരംഭിച്ച് രാവിലെ തന്നെ 18,063.80 എന്ന താഴ്ന്ന നിലവാരത്തിലെത്തി. അതിനുശേഷം 18,060-18,150 മേഖലയിൽ തുടർന്നു. 18,107.85 ൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകളും ഐടിയും ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. മാധ്യമങ്ങൾ, എഫ്എംസിജി, മെറ്റൽ, സ്വകാര്യ ബാങ്കുകൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. 910 ഓഹരികൾ ഉയർന്നു, 1250 എണ്ണം ഇടിഞ്ഞു, 181 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഇത് വിപണിയുടെ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു.
സാങ്കേതിക സൂചകങ്ങളും ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിയും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി മുൻ മെഴുകുതിരിയുടെ ഉള്ളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 18,000-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുന്നിടത്തോളം, പോസിറ്റീവ് ആക്കം തുടരും. 18,150-18,185 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ 18,265 എന്ന ഹ്രസ്വകാല പ്രതിരോധ നില പരീക്ഷിച്ചേക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,065-18,000-17,930
റെസിസ്റ്റൻസ് ലെവലുകൾ
18,150-18,185-18,250
(15 മിനിറ്റ് ചാർട്ടുകൾ)
യുഎസ്, യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളിലെ വ്യാപാരം സമ്മിശ്രമാണ്. എസ്‌ജിഎക്‌സ് നിഫ്റ്റി 18,123 എന്ന നിലയിലാണ്. നിഫ്റ്റി ഇന്ന് നേരിയ താഴ്ചയാേടെ വ്യാപാരം തുടങ്ങാം. വിദേശ നിക്ഷേപകർ മൊത്തം 399.98 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശസ്ഥാപനങ്ങൾ 128.96 കോടിയുടെ ഓഹരികൾ വിറ്റു.

ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - സമാഹരണം.
ബാങ്ക് നിഫ്റ്റി 129.15 പോയിന്റ് താഴ്ന്ന് 42,328.85 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ആക്കം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി മുമ്പത്തെ മെഴുകുതിരിയുടെ ഉള്ളിൽ ക്ലോസ് ചെയ്തു. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 42,240 ലെവലിലാണ്. സൂചിക ഈ നിലവാരത്തിന് താഴെയാണ് വ്യാപാരം ചെയ്യുന്നതെങ്കിൽ, ഇന്ന് നേരിയ തോതിൽ നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം. സൂചികയ്ക്ക് 42,650 ലെവലിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഈ നിലയ്ക്ക് മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ, ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറിയേക്കാം.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,240-42,100-41,960
റെസിസ്റ്റൻസ് ലെവലുകൾ
42,400-42,550-42,700
(15 മിനിറ്റ് ചാർട്ടുകൾ)


Tags:    

Similar News