വിപണി ഇന്നും താഴും, പുൾ ബാക് റാലിയുടെ സാധ്യത എന്ത്?
ഫെബ്രുവരി 20 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
നിഫ്റ്റി 99.6 പോയിന്റ് (0.56 ശതമാനം) ഇടിഞ്ഞ് 17,844.60 ൽ ക്ലോസ് ചെയ്തു. സൂചിക 17,775 ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇടിവ് തുടരാം.
നീ ഫ്റ്റി ഉയർന്ന് 17,965.60 ൽ ഓപ്പൺ ചെയ്തു. 18,004.30 എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് സൂചിക 17,818.40 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 17844.60 ൽ ക്ലോസ് ചെയ്തു.
ഐടിയും ഓട്ടോയും ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക്, ഫിനാൻഷ്യൽ സർവീസ്, ഫാർമ, മെറ്റൽ തുടങ്ങിയ മേഖലകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
766 ഓഹരികൾ ഉയർന്നു, 1428 എണ്ണം ഇടിഞ്ഞു, 154 എണ്ണം മാറ്റമില്ലാതെ തുടർന്നു. ഇത് വിപണിയുടെ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റിയിൽ ഡിവിസ് ലാബ്, അൾട്രാ ടെക് സിമന്റ്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, പവർ ഗ്രിഡ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സിപ്ല, അദാനി എന്റർപ്രൈസസ്, ബ്രിട്ടാനിയ, ബിപിസിഎൽ, യുപിഎൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
സാങ്കേതിക സൂചകങ്ങളും ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ തുടർച്ചയായ മൂന്നാമത്തെ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്യുകയായിരുന്നു. നിഫ്റ്റിക്ക് 17,775 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഒരു പുൾബായ്ക്ക് റാലിക്ക് സൂചിക 17,885-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,815-17,760-17,720
റെസിസ്റ്റൻസ് ലെവലുകൾ
17,885-17,950-18,000
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - സമാഹരണം
ബാങ്ക് നിഫ്റ്റി 430.05 പോയിന്റ് നഷ്ടത്തിൽ 40,701.70 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം ഇൻഡിക്കേറ്ററുകൾ ന്യൂട്രൽ പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. ഡെയ്‌ലി ചാർട്ടിൽ ഒരു ബെയറിഷ് മെഴുകുതിരി രൂപപ്പെടുത്തി ദിവസത്തിലെ താഴ്ച്ചയ്‌ക്ക് സമീപം ക്ലോസ് ചെയ്തു. സൂചിക 40,580 ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇടിവ് ഇന്നും തുടരാം. മുകൾ ഭാഗത്ത്, സൂചികയ്ക്ക് 40,900-ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്, ഒരു പുൾബാക്ക് റാലി തുടങ്ങാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്യേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 40,580-40,400-40,200
റെസിസ്റ്റൻസ് ലെവലുകൾ
40,750-40,900-41,050
(15 മിനിറ്റ് ചാർട്ടുകൾ)