വിപണി ഇടിവ് തുടരുമോ? നിഫ്റ്റിയുടെ ഈ നില അത് പറയും

ഫെബ്രുവരി 21 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update:2023-02-22 09:22 IST

നിഫ്റ്റി 19.90 പോയിന്റ് (0.10 ശതമാനം) താഴ്ന്ന് 17,826.70 ൽ ക്ലോസ് ചെയ്തു. സൂചിക 17,775ന് താഴെ ക്ലോസ് ചെയ്താൽ ഇടിവ് തുടരാം.


നിഫ്റ്റി ഉയർന്ന് 17,905.80 ൽ വ്യാപാരം ആരംഭിച്ചു. ഇൻട്രാഡേയിലെ ഉയർന്ന നിലവാരം 17,924.90 ൽ പരീക്ഷിച്ചു. പിന്നീട് സൂചിക താഴ്ന്ന് 17,800.30 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. 17,826.70 ൽ ക്ലോസ് ചെയ്തു. എഫ്എംസിജിയും ധനകാര്യ സേവനങ്ങളും ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ചയിലായിരുന്നു.

794 ഓഹരികൾ ഉയർന്നു, 1370 എണ്ണം ഇടിഞ്ഞു, 185 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി നെഗറ്റീവ് മനാേഭാവത്തിലായിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു.

നിഫ്റ്റി ഓഹരികളിൽ എൻടിപിസി, ബ്രിട്ടാനിയ, റിലയൻസ്, ടാറ്റാ സ്റ്റീൽ, പവർഗ്രിഡ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. അഡാനി എന്റർപ്രൈസ്, അപ്പോളോ ഹോസ്‌പിറ്റൽസ്, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

സാങ്കേതിക സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക ദൈനംദിന ചാർട്ടിൽ തുടർച്ചയായി നാലാമത്തെ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു.

നിഫ്റ്റിക്ക് 17,775 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഒരു പുൾബായ്ക്ക് റാലി തുടങ്ങാൻ സൂചിക 17,925-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.

പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,800-17,750-17,700

റെസിസ്റ്റൻസ് ലെവലുകൾ

17,885-17,925-17,965

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - താഴ്ചയിലേക്കു ചായ്‌വ്.



ബാങ്ക് നിഫ്റ്റി 28.10 പോയിന്റ് ഇടിവോടെ 40,673.60 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും തകർച്ചയെ സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ട് ഒരു കറുത്ത കാൻഡിൽ രൂപപ്പെടുത്തി തലേദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചിക 40,600ന് താഴെ വ്യാപാരം ചെയ്താൽ ഇടിവ് ഇന്നും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സൂചികയ്ക്ക് 40,900 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. ഒരു പുൾബായ്ക്ക് റാലി ആരംഭിക്കുന്നതിന്, സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്യേണ്ടതുണ്ട്.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 40,600-40,400-40,200

റെസിസ്റ്റൻസ് ലെവലുകൾ

40,900-41,100-41,250

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News