മൊമെന്റം സൂചകങ്ങൾ പ്രോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു
ജൂൺ 21 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാങ്കേതിക വിശകലനം
ഇന്നലെ നിഫ്റ്റി 40.15 പോയിന്റ് (0.21 ശതമാനം) ഉയർന്ന് 18,856.85 ൽ ക്ലോസ് ചെയ്തു. സൂചിക 18,887 ന് മുകളിൽ ട്രേഡ് ചെയ്താൽ, ബുള്ളിഷ് ട്രെൻഡ് തുടരും.
ഇന്നലെ നിഫ്റ്റി ഉയർന്ന് 18,849.40 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഇൻട്രാഡേയിലെ ഉയർന്ന നില 18,875.90 പരീക്ഷിച്ചു. പിന്നീട് സൂചിക ഇടിഞ്ഞ് 18,794.80 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. എന്നാൽ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ, സൂചിക തിരിച്ചു കയറി 18,856.85 ൽ ക്ലോസ് ചെയ്തു.
ധനകാര്യ സേവനങ്ങൾ, മാധ്യമങ്ങൾ, പൊതുമേഖലാ ബാങ്ക്, ഐടി എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകളായിരുന്നു, അതേസമയം മെറ്റൽ, എഫ്എംസിജി, റിയൽറ്റി, ഓട്ടോ എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1105 ഓഹരികൾ ഉയർന്നു, 1112 എണ്ണം ഇടിഞ്ഞു, 157 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ പവർ ഗ്രിഡ്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, ഹിൻഡാൽകോ, ജെഎസ്ഡബ്ള്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡിവിസ് ലാബ് എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
സാങ്കേതികമായി, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പ്രോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഡോജി കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.
ഉയർന്ന ഭാഗത്ത് എക്കാലത്തെയും ഉയർന്ന 18,887 സൂചികയുടെ പ്രതിരോധമായി പ്രവർത്തിക്കുന്നു. ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 19,200-ൽ തുടരുന്നു. താഴത്തെ ഭാഗത്ത്, സൂചികയ്ക്ക് 18,790-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെയാണ് നീങ്ങുന്നതെങ്കിൽ, അല്പം നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
18,820-18,775-18,730
റെസിസ്റ്റൻസ് ലെവലുകൾ
18,887-18,950-19,000
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 92.70 പോയിന്റ് നേട്ടത്തിൽ 43,859.20 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ മെഴുകുതിരിയുടെ ഉയരത്തിന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 43,700-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും സമാഹരണം തുടരാം. ബുള്ളിഷ് ട്രെൻഡിൽ ആകാൻ സൂചിക 44,500 നു മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,700 -43,500 -43,300
പ്രതിരോധ നിലകൾ
43,900 -44,100 -44300
(15 മിനിറ്റ് ചാർട്ടുകൾ)