ബുള്ളിഷ് പ്രവണത തുടരണമെങ്കിൽ നിഫ്റ്റി 19,815 നു മുകളിൽ നീങ്ങണം

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ

Update:2023-11-22 09:08 IST

നിഫ്റ്റി ഇന്നലെ 89.4 പോയിന്റ് (0.45 ശതമാനം) നേട്ടത്തോടെ 19,783.4 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക 19,815 നു മുകളിൽ നീങ്ങേണ്ടതുണ്ട്.

നിഫ്റ്റി ഉയർന്ന് 19,770.90 ൽ വ്യാപാരം തുടങ്ങി. സെഷനിലുടനീളം പോസിറ്റീവ് ആക്കം തുടർന്നു. 19,783.40 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 19,829 ലെ ഉയർന്ന നിലവാരം പരിശോധിച്ചു. ലോഹങ്ങൾ, റിയൽറ്റി, മീഡിയ, ഫാർമ മേഖലകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ നഷ്ടത്തിലായത് പൊതുമേഖലാ ബാങ്കുകൾ, ഐ.ടി, എഫ്.എം.സി.ജി എന്നിവയാണ്. 1203 ഓഹരികൾ ഉയർന്നു, 1088 ഓഹരികൾ ഇടിഞ്ഞു, 200 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ എസ്.ബി.ഐ  ലൈഫ്, എച്ച്.ഡി.എഫ്.സി ലൈഫ്, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ കോൾ ഇന്ത്യ, ഒഎൻജിസി, ബിപിസിഎൽ, എൽടിഐ മൈൻഡ് ട്രീ എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ഒപ്പം ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. 

സൂചിക ദൈനംദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി സമീപകാലത്തെ ഉയർന്ന നിരക്കിന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. 19,815 ൽ നിഫ്റ്റിക്ക് ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നീങ്ങുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,750ലാണ്.




 ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 19,750-19,675-19,610

റെസിസ്റ്റൻസ് ലെവലുകൾ

19,815-19,875-19,950

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് 19,500-19,233 പ്രതിരോധം 19,850 -20,200.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 104.20 പോയിന്റ് നേട്ടത്തിൽ 43,683.15 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്.

സൂചിക ബ്ലാക്ക്  കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. ഹ്രസ്വകാല പിന്തുണ 43,500 ൽ തുടരുന്നു. സൂചിക ഈ നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ആക്കം തുടരാം. 43,850 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.


 


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,635 -43,465 -43,300

പ്രതിരോധ നിലകൾ

43,850 -44,065 -44,200

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്ക്

സപ്പോർട്ട് ലെവലുകൾ 43,500-42,800 പ്രതിരോധം 44,000 - 44,650 

Tags:    

Similar News