വിപണിയിൽ മാന്ദ്യം തുടർന്നേക്കും
ഫെബ്രുവരി 22 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
നിഫ്റ്റി 272.40 പാേയിന്റ് (1.53 ശതമാനം) താഴ്ന്ന് 17,554.30 ൽ ക്ലോസ് ചെയ്തു. സൂചിക 17,530 ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇടിവ് തുടരാം.
നിഫ്റ്റി നല്ല താഴ്ചയോടെ 17,755.30 ൽ വ്യാപാരം ആരംഭിച്ചു. സെഷനിലുടനീളം താഴ്ന്നു നീങ്ങി. 17,554.30 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 17,529 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. എല്ലാ മേഖലകളും നഷ്ടത്തിലായി. ലോഹങ്ങൾ, മാധ്യമങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 397 ഓഹരികൾ ഉയർന്നു, 1781 എണ്ണം ഇടിഞ്ഞു, 172 എണ്ണം മാറ്റമില്ലാതെ തുടർന്നു. ഇത് വിപണി നെഗറ്റീവ് ആയിരുന്നെന്നു സൂചിപ്പിക്കുന്നു.
നിഫ്റ്റി 50-ൽ ഐടിസി, ബജാജ് ഓട്ടാേ, ഡിവിസ് ലാബ് എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്തു. മറ്റെല്ലാ ഓഹരികളും ചുവപ്പിൽ അവസാനിച്ചു. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, ഗ്രാസിം, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ള്യു സ്റ്റീൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
സാങ്കേതിക സൂചകങ്ങളും ഹ്രസ്വകാല, മൂവിംഗ് ശരാശരികളും താഴോട്ടുള്ള ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ തുടർച്ചയായി അഞ്ചാമത്തെ കറുത്ത കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഇവ സൂചിപ്പിക്കുന്നത് കൂടുതൽ ഇടിവിനുള്ള സാധ്യതയാണ്. നിഫ്റ്റിക്ക് 17530 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക വ്യാപാരം ഈ നിലവാരത്തിന് താഴെ നിന്നാൽ ഇന്നും മാന്ദ്യം തുടരാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,530-17,450-17,375
റെസിസ്റ്റൻസ് ലെവലുകൾ
17,600-17,670-17,750
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - താഴേക്കു ചായ്‌വ്.
ബാങ്ക് നിഫ്റ്റി 677.70 പോയിന്റ് ഇടിവോടെ 39,995.90 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും തകർച്ചയ്ക്കുള്ള പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ട് ഒരു കറുത്ത കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ താഴ്ച്ചയ്ക്കു സമീപം ക്ലോസ് ചെയ്തു. സൂചിക 39,900 ന് താഴെ വ്യാപാരം ചെയ്യുകയാണെങ്കിൽ, മാന്ദ്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സൂചികയ്ക്ക് 39,400 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 39,900-39,700-39,400
റെസിസ്റ്റൻസ് ലെവലുകൾ
40,150-40,300-40,500
(15 മിനിറ്റ് ചാർട്ടുകൾ)