പ്രതീക്ഷയോടെ വിപണി
മേയ് 22 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
നിഫ്റ്റി 111 പോയിന്റ് (0.61 ശതമാനം) ഉയർന്ന് 18,314.40 ൽ ക്ലോസ് ചെയ്തു. സൂചിക 18,350-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം
നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 18,201.10 ൽ വ്യാപാരം ആരംഭിച്ചു, രാവിലെ തന്നെ 18,178.80 എന്ന താഴ്ന്ന നിലവാരത്തിലെത്തി. നിഫ്റ്റി ക്രമേണ ഉയർന്ന് 18,335.30-ൽ ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു. 18314.40-ൽ ക്ലോസ് ചെയ്തു.
ലോഹം, ഐടി, ഫാർമ, റിയൽറ്റി തുടങ്ങിയ മേഖലകൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ധനകാര്യ സേവനങ്ങൾ, മാധ്യമങ്ങൾ എന്നിവ നഷ്ടത്തിലായി. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1069 ഓഹരികൾ ഉയർന്നു, 1161 ഓഹരികൾ ഇടിഞ്ഞു, 139 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, ഡിവിസ് ലാബ്, അപ്പോളാേ ഹോസ്പിറ്റൽസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം നെസ്ലെ, ഹീറോ മോട്ടോ കോർപ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക അഞ്ച്, പതിനഞ്ച് ദിവസങ്ങളിലെ സിംപിൾ മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക, കഴിഞ്ഞ ദിവസത്തെ ഹാമർ കാൻഡിൽ പാറ്റേണിന് ശേഷം ഡെയ്‌ലി ചാർട്ടിൽ ലോംഗ് വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി മാറുന്നു എന്നാണ്. നിഫ്റ്റിക്ക് 18,350 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. നെഗറ്റീവ് പ്രവണതയ്ക്ക് സൂചിക 18,250-ന് താഴെ നീങ്ങേണ്ടതുണ്ട്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
18,250-18,185-18,100
റെസിസ്റ്റൻസ് ലെവലുകൾ
18,350-18,400-18,450
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 84.30 പോയിന്റ് നഷ്ടത്തിൽ 43,885.10 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക ഒരു ചെറിയ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്.
സൂചികയ്ക്ക് 44,020 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ഇന്ന് പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 44,150 ലെവലിലാണ്. സൂചിക 43,600 ലെവലിന് താഴെ ക്ലോസ് ചെയ്താലാണു. പ്രവണത താഴോട്ടാകുക.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,760 -43,630 -43,475
പ്രതിരോധ നിലകൾ
39,900 -44,020 - 44,150
(15 മിനിറ്റ് ചാർട്ടുകൾ)