നിഫ്റ്റിക്ക് താഴ്ന്ന നിലയില്‍ വാങ്ങല്‍ പിന്തുണ; 19,815 നിലവാരത്തിൽ ആദ്യ ഇൻട്രാഡേ പ്രതിരോധം

ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,765

Update:2023-11-23 09:10 IST

നിഫ്റ്റി ഇന്നലെ  28.45 പോയിന്റ് (0.14 ശതമാനം) നേട്ടത്തോടെ 19,811.85 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക 19,815നു മുകളിൽ നീങ്ങേണ്ടതുണ്ട്.


നിഫ്റ്റി ഉയർന്ന് 19,784 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ സൂചിക 19,825 ൽ ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക ഇടിഞ്ഞ് 19,703.80 എന്ന താഴ്ന്ന നിലയിലെത്തി, ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ, സൂചിക വീണ്ടും കുതിച്ച് 19,811.8 ൽ ക്ലോസ് ചെയ്തു.

ഐ.ടി, ഓട്ടോ, ഫാർമ, എഫ്.എം.സി.ജി  മേഖലകൾ ഉയർന്ന ക്ലോസ് ചെയ്തു. മറ്റെല്ലാ മേഖലകളും താഴ്ന്നു. പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, മീഡിയ, റിയൽറ്റി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിപണിഗതി നെഗറ്റീവ് ആയിരുന്നു, 984 ഓഹരികൾ ഉയർന്നു, 1369 ഓഹരികൾ ഇടിഞ്ഞു, 137 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയിൽ ബി.പി.സി.എൽ, സിപ്ല, എൻ.ടി.പി.സി, ഇൻഫോസിസ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, കൂടുതൽ നഷ്ടം ഇൻഡസ് ഇൻഡ് ബാങ്ക്, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി പാേർട്ട്സ് എന്നിവയ്ക്കാണ്.

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle)  രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.

കാൻഡിലിന്റെ താഴത്തെ നീണ്ട നിഴൽ സൂചിപ്പിക്കുന്നത് സപ്പോർട്ട് സോണിന് സമീപം വാങ്ങൽ ഉയർന്നുവന്നു എന്നാണ്. ഉയർന്ന ഭാഗത്ത്, 19,815 ലെ നിലവാരത്തിൽ നിഫ്റ്റിക്ക് ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാം. ഏറ്റവും അടുത്തുള്ളഇൻട്രാഡേ പിന്തുണ 19,765 ലാണ്.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 19,765-19,710-19,665

റെസിസ്റ്റൻസ് ലെവലുകൾ

19,815-19,875-19,950

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 19,500-19,233

പ്രതിരോധം 19,850 -20,200.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 239.55 പോയിന്റ് നഷ്ടത്തിൽ 43,449.6 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്.ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക്  കാൻഡിൽ (black candle) രൂപപ്പെടുത്തി 43,500 എന്ന ഹ്രസ്വകാല പിന്തുണയ്‌ക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് താഴെ തുടരുകയാണെങ്കിൽ, താഴേക്കുള്ള പക്ഷപാതം തുടരും. അടുത്തുള്ള ഇൻട്രാഡേ പിന്തുണ 43,250 ലെവലിലാണ്.


 



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,250 -43,000 -42,800

പ്രതിരോധ നിലകൾ

43,500 -43,800 -44,000

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ വ്യാപാരികൾക്ക്

സപ്പോർട്ട് ലെവലുകൾ

42,800-42,000

പ്രതിരോധം

43,500 -44,000.


Tags:    

Similar News