മൊമെന്റം സൂചികകള്‍ നെഗറ്റീവ് പ്രവണതയില്‍

മെയ് 23 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update:2023-05-24 09:15 IST

നിഫ്റ്റി 33.6 പോയിന്റ് (0.18 ശതമാനം) ഉയർന്ന് 18,348.00ലാണ് ക്ലോസ് ചെയ്തത്. കൂടുതൽ മുന്നേറ്റത്തിന്, സൂചിക 18,400- 18,450 പ്രതിരോധ മേഖലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.

നിഫ്റ്റി ഉയർന്ന് 18,362.90 ൽ വ്യാപാരം ആരംഭിച്ചു, പോസിറ്റീവ് ട്രെൻഡ് തുടർന്ന് ഇൻട്രാഡേയിലെ ഉയർന്ന നില 18,419.80-ൽ പരീക്ഷിച്ചു.ക്ലോസിംഗ് സെഷനിൽ, സൂചിക ഇടിഞ്ഞ് 18,342.20 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി, ഒടുവിൽ 18,348.00 ൽ ക്ലോസ് ചെയ്തു.

ഐടിയും റിയൽറ്റിയും ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നിലയിൽ ക്ലോസ് ചെയ്തു. മെറ്റൽ, മീഡിയ, ഓട്ടോ, ഫാർമ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മേഖലകൾ. 1157 ഓഹരികൾ ഉയർന്നു, 1068 ഓഹരികൾ ഇടിഞ്ഞു, 146 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാല വിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, ഡിവിസ് ലാബ്, ബജാജ് ഫിൽ സെർവ്, ഐഷർ മോട്ടോഴ്സ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റൽസ്, ഗ്രാസിം, എച്ച്സിഎൽ ടെക് എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല, ദീർഘകാല സിംപിൾ മൂവിംഗ് ശരാശരിക്ക് മുകളിലാണ്. കഴിഞ്ഞ ദിവസത്തെ ലോംഗ് വെെറ്റ് കാൻഡിലിനു ശേഷം സൂചിക ദൈനംദിന ചാർട്ടിൽ ഒരു ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി. കാൻഡിലിന്റെ മുകളിലെ നിഴൽ സൂചിപ്പിക്കുന്നത് പ്രതിരോധ മേഖലയ്ക്ക് സമീപം വിൽപ്പന സമ്മർദ്ദം ഉയർന്നു എന്നാണ്. നിഫ്റ്റിക്ക് 18,400- 18,450 ഏരിയയിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാം. സൂചിക 18320-ന് താഴെ നീങ്ങിയാൽ നെഗറ്റീവ് പ്രവണതയാകും.




പിന്തുണ - പ്രതിരോധനിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 

18,320-18,250-18,185

റെസിസ്റ്റൻസ് ലെവലുകൾ

18,420-18,475-18,525

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 69.35 പോയിന്റ് നേട്ടത്തിൽ 43,954.45 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക ഒരു ചെറിയ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 44,100-44,050 ഏരിയയിൽ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ, ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറിയേക്കാം. ഇൻഡക്‌സിന് 43,800 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ കൂടുതൽ പ്രതികൂല പ്രവണത ഇന്ന് പ്രതീക്ഷിക്കാം.




 

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,800 -43,600 -43,475

പ്രതിരോധ നിലകൾ

43,960 -44,100 -44,300

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News