നിഫ്റ്റിക്ക് 19,850ൽ ഹ്രസ്വകാല പ്രതിരോധം; ഈ നില മറികടക്കുകയാണെങ്കിൽ, ബുള്ളിഷ് ആക്കം പുനരാരംഭിക്കാം

അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,785ൽ

Update:2023-11-24 09:04 IST

നിഫ്റ്റി ഇന്നലെ  9.85 പോയിന്റ് (0.05 ശതമാനം) നഷ്ടത്തോടെ 19,802 ൽ വ്യാപാരം അവസാനിപ്പിച്ചു. 19,850-ലെ ഹ്രസ്വകാല പ്രതിരോധത്തെ നിഫ്റ്റി മറികടക്കുകയാണെങ്കിൽ ബുള്ളിഷ് ആക്കം പുനരാരംഭിക്കാം.

നിഫ്റ്റി അൽപ്പം കയറി 19,828.4 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,875.20 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക ഇടിഞ്ഞ് 19,786.80 എന്ന താഴ്ന്ന നിലയിലെത്തി, 19,802.00 ൽ ക്ലോസ് ചെയ്തു.

റിയൽറ്റി, മെറ്റൽ, മീഡിയ, സ്വകാര്യ ബാങ്കുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. ഫാർമ, ഐടി, പൊതുമേഖലാ ബാങ്ക് എന്നീ മേഖലകൾ താഴ്ന്നു. 1303 ഓഹരികൾ ഉയർന്നു, 1037 ഓഹരികൾ ഇടിഞ്ഞു, 150 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ബി.പി.സി.എൽ, ഐഷർ മോട്ടോഴ്സ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ സിപ്ല, അൾട്രാ ടെക് സിമന്റ്, എൽ.ടി മൈൻഡ് ട്രീ, എസ്.ബി.ഐ ലൈഫ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലാക്ക്  കാൻഡിൽ (black candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനടുത്ത് ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.

നിഫ്റ്റിക്ക് 19,850 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നില മറികടക്കുകയാണെങ്കിൽ, ബുള്ളിഷ് ആക്കം പുനരാരംഭിക്കാം. അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,785ലാണ്.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 19,785-19,750-19,700

റെസിസ്റ്റൻസ് ലെവലുകൾ

19,830-19,875-19,925

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് 19,500-19,233 പ്രതിരോധം 19,850 -20,200.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 127.9 പോയിന്റ് നേട്ടത്തിൽ 43,577.15 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle)  രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 43,500-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഹ്രസ്വകാല പ്രതിരോധം 44,000ൽ തുടരും.




 ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,500 -43,380 -43,265

പ്രതിരോധ നിലകൾ

43,650 -43,800 -43,900

(15 മിനിറ്റ് ചാർട്ടുകൾ)


പൊസിഷനൽ ട്രേഡർമാർക്കു സപ്പോർട്ട് 43,500-42,800

പ്രതിരോധം 44,000 - 44,650.

Tags:    

Similar News