നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളില്‍; ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,775 ല്‍

ഓഗസ്റ്റ് 23ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-08-26 08:16 IST
നിഫ്റ്റി 11.65 പോയിൻ്റ് (0.05%) ഉയർന്ന് 24,823.15 ലാണ് ക്ലോസ് ചെയ്തത്. ഇൻട്രാഡേ റെസിസ്റ്റൻസ് ആയ 24,850 ന് മുകളിൽ നിഫ്റ്റി നീങ്ങുകയാണെങ്കിൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്നു 24,845.40ൽ വ്യാപാരം തുടങ്ങി. രാവിലെ 24858.40 എന്ന ഉയർന്ന നില പരീക്ഷിച്ചു. സൂചിക പിന്നീട് ചെറിയ പരിധിയിൽ വ്യാപാരം ചെയ്ത് 24,823.15 ൽ ക്ലോസ് ചെയ്തു. ഓട്ടോ ഒഴികെ എല്ലാ മേഖലകളും താഴ്ന്നു. റിയൽറ്റി, മീഡിയ, ഐടി, പൊതുമേഖലാ ബാങ്കുകളാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 1229 ഓഹരികൾ ഉയർന്നു, 1337 എണ്ണം ഇടിഞ്ഞു, 112 എണ്ണം മാറ്റമില്ലാതെ തുടരുന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിൽ ബജാജ് ഓട്ടോ, കോൾ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, സൺ ഫാർമ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കി. ഒഎൻജിസി, വിപ്രോ, ഡിവിസ്‌ ലാബ്, എൽടിഐ മെെൻഡ്ട്രീ എന്നിവ കൂടുതൽ നഷ്ടത്തിലായി.
മൊമെൻ്റം സൂചകങ്ങൾ ബുള്ളിഷ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു, ഇത് മുകളിലേക്കുള്ള പ്രവണതയുടെ തുടർച്ച സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,850ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നീങ്ങുകയാണെങ്കിൽ ബുള്ളിഷ് ആക്കം ഇന്നും തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,775 ലാണ്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,775 -24,700 -24,620 പ്രതിരോധം 24,850 -24,925 -25,000
(15-മിനിറ്റ് ചാർട്ടുകൾ).

 

പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,475 -23,900 പ്രതിരോധം 25,100 -25,600.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 52.25 പോയിൻ്റ് നഷ്ടത്തിൽ 50,933.45 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 51,000 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിൽ ബുള്ളിഷ് ട്രെൻഡ് പ്രതീക്ഷിക്കാം. 50,875ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ.

ഇൻട്രാഡേ ലെവലുകൾ

പിന്തുണ 50,875 -50,650 -50,400
പ്രതിരോധ നിലകൾ
51,075 -51,300 -51,500.
(15 മിനിറ്റ് ചാർട്ടുകൾ).

 

പൊസിഷനൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 49,600 -48200
പ്രതിരോധം 51,000 -52,500.
Tags:    

Similar News