നിഫ്റ്റി 25,080-25,100 എന്ന പ്രതിരോധ നിലവാരം മറികടന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും
ഓഗസ്റ്റ് 27 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 7.15 പോയിൻ്റ് (0.03%) ഉയർന്ന് 25,017.75 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 25,080-25,100 എന്ന പ്രതിരോധ നിലവാരം മറികടന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 25,024.80 ൽ വ്യാപാരം തുടങ്ങി. രാവിലെ ഉയർന്ന നില 25,073.10 പരീക്ഷിച്ചു. പിന്നീട് സൂചിക ക്രമേണ താഴ്ന്ന് 25,017.75 ൽ ക്ലോസ് ചെയ്തു. എഫ്എംസിജി, മെറ്റൽ, ഓട്ടോ എന്നിവ ഒഴികെയുള്ള എല്ലാ മേഖലകളും ഉയർന്നു ക്ലോസ് ചെയ്തു. മെറ്റൽ, റിയൽറ്റി, ഐടി, ധനകാര്യ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1,447 ഓഹരികൾ ഉയരുകയും 1,145 ഓഹരികൾ ഇടിയുകയും 90 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. നിഫ്റ്റി സൂചികയിൽ എസ്ബിഐ ലൈഫ്, ശ്രീറാം ഫിൻ, മാരുതി, ബജാജ് ഫിൻസെർവ് എന്നിവയ്ക്കാണു കൂടുതൽ നേട്ടം. ടൈറ്റൻ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഹിന്ദുസ്ഥാൻ യൂണി ലീവർ, ടാറ്റാ മോട്ടോഴ്‌സ് എന്നിവ കൂടുതൽ നഷ്ടത്തിലായി.
മൊമെൻ്റം സൂചകങ്ങൾ ബുള്ളിഷ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിൽ തുടരുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇത് ബുള്ളിഷ് പ്രവണതയുടെ തുടർച്ച സൂചിപ്പിക്കുന്നു. 25,080 -25,100 ഏരിയ സൂചികയുടെ പ്രതിരോധമായി പ്രവർത്തിക്കുന്നു. സൂചിക ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,980 ലെവലിലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,980 -24,920 -24,850 പ്രതിരോധം 25,080 -25,150 -25,250
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,475 -23,900
പ്രതിരോധം 25,100 -25,600.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 130.65 പോയിൻ്റ് നേട്ടത്തിൽ 51,278.75 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 51,000 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ വരും ദിവസങ്ങളിൽ ബുള്ളിഷ് ട്രെൻഡ് പ്രതീക്ഷിക്കാം. 51,400 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
51,200 -51,000 -50,800
പ്രതിരോധ നിലകൾ
51,400 -51,600 -51,800
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 51,000 -49,600
പ്രതിരോധം 52,500 -53,400.