ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കാൻ നിഫ്റ്റി 19,850 ലെവലിനു മുകളിൽ ക്ലോസ് ചെയ്യണം
നിഫ്റ്റിക്ക് 19,850ൽ ഹ്രസ്വകാല പ്രതിരോധം
നിഫ്റ്റി വെള്ളിയാഴ്ച 7.3 പോയിന്റ് (0.04 ശതമാനം) നഷ്ടത്തോടെ 19,794.7-ൽ വ്യാപാരം അവസാനിപ്പിച്ചു. ബുള്ളിഷ് ട്രെൻഡിന് നിഫ്റ്റി 19,850 ലെവലിനു മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
നിഫ്റ്റി ഉയർന്നു 19,809.6 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,832.8 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് ഇടിഞ്ഞ് 19,768.8 എന്ന നിലയിലെത്തി. 19,794.7ൽ ക്ലോസ് ചെയ്തു. ഫാർമ, മെറ്റൽ, ബാങ്ക്, ഫിനാൻഷ്യൽ സർവീസുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. ഐ.ടി, എഫ്.എം.സി.ജി, പൊതുമേഖലാ ബാങ്ക് മേഖലകൾ നഷ്ടത്തിൽ ക്ലാേസ് ചെയ്തു.1095 ഓഹരികൾ ഉയർന്നു, 1231 ഓഹരികൾ ഇടിഞ്ഞു, 154 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ സിപ്ല, അദാനി എന്റർപ്രൈസസ്, ഡിവിസ് ലാബ്, ഹിൻഡാൽകോ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ അപ്പോളോ ഹോസ്പിറ്റൽസ്, വിപ്രാേ, എച്ച്,സി.എൽ ടെക്, ടി.സി.എസ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ഒപ്പം ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഡെയ്ലി ചാർട്ടിൽ ചെറിയ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.
നിഫ്റ്റിക്ക് 19,850 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഇതിനു മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ, ബുള്ളിഷ് ആക്കം പുനരാരംഭിക്കാം. അല്ലെങ്കിൽ സമാഹരണം കുറച്ച് ദിവസം കൂടി തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,770ലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 19,770-19,735-19,700
റെസിസ്റ്റൻസ് ലെവലുകൾ
19,830-19,875-19,925
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക് ഹ്രസ്വകാല സപ്പോർട്ട് 19,500-19,233
പ്രതിരോധം 19,850 -20,200.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 191.6 പോയിന്റ് നേട്ടത്തിൽ 43,769.1 ലാണ് ക്ലോസ് ചെയ്തത്. ആക്കം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തിലെ ഉയർന്ന നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 43,800 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 43,500ൽ തുടരുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,650 -43,500 -43,350
പ്രതിരോധ നിലകൾ
43,800 -43,950 -44,100
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 43,500-42,800 പ്രതിരോധം 44,000 - 44,650.