പുതിയ റെക്കോഡിൽ വർഷം അവസാനിപ്പിക്കാൻ നിഫ്റ്റി; 21,725ൽ പിന്തുണ
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ
(ഡിസംബർ 28 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി 123.95 പോയിന്റ് (0.57 ശതമാനം) നേട്ടത്തോടെ 21,778.70 എന്ന റെക്കോഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 21,800 നു മുകളിൽ നീങ്ങുകയാണെങ്കിൽ ബുള്ളിഷ് ആക്കം തുടരും.
നിഫ്റ്റി ഉയർന്ന് 21,715ൽ വ്യാപാരം ആരംഭിച്ചു. ഈ പ്രവണത സെഷനിലുടനീളം തുടർന്നു. 21,778.70ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 21801.40 എന്ന ഉയർന്ന നില പരീക്ഷിച്ചു.
ഐ.ടി ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. എഫ്.എം.സി.ജി, ഫാർമ, പൊതുമേഖലാ ബാങ്കുകൾ, ഓട്ടോ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1,065 ഓഹരികൾ ഉയർന്നു, 1,307 ഓഹരികൾ ഇടിഞ്ഞു, 128 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ കോൾ ഇന്ത്യ, എം ആൻഡ് എം, ഹീറോ മോട്ടോ കോർപ്, എൻ.ടി.പി.സി എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ അഡാനി എന്റർപ്രൈസസ്, അഡാനി പോർട്ട്സ്, എൽ ആൻഡ് ടി, ഐഷർ മോട്ടോഴ്സ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്കം സൂചകങ്ങളും ശക്തമായ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 21,800 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നില മറികടക്കുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. 21,725 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,725-21,665-21,600
റെസിസ്റ്റൻസ് ലെവലുകൾ
21,800-21,900-22,000
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികളുടെ ഹ്രസ്വകാല സപ്പോർട്ട് 21,600-21,000 പ്രതിരോധം 22,000 -22,500
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 226.35 പോയിന്റ് നേട്ടത്തോടെ 48,508.55 എന്ന റെക്കോഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ (doji candle) രൂപപ്പെടുത്തി റെക്കോഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 48,600 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. പിന്തുണ 48,400 ആണ്. സൂചിക 48,600നെ മറികടക്കുകയാണെങ്കിൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 48,400 -48,200 -48,000
പ്രതിരോധ നിലകൾ
48,600 -48,800 -49,000
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 48,200-47,000
പ്രതിരോധം 49,500 - 50,700