സാങ്കേതിക വിശകലനം: നിഫ്റ്റി സൂചകങ്ങൾ ഇന്നും പോസിറ്റീവ് പ്രവണതയിൽ
സൂചികയ്ക്ക് 20,105 ൽ ഇൻട്രാഡേ പ്രതിരോധം
നിഫ്റ്റി ഇന്നലെ 206.9 പോയിന്റ് (1.04 ശതമാനം) നേട്ടത്തോടെ 20,096.60 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 20,105-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ആക്കം തുടരാം.
നിഫ്റ്റി ഉയർന്നു 19,976.6 ൽ വ്യാപാരം തുടങ്ങി. മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് സൂചിക 19,956.3 എന്ന താഴ്ന്ന നിലയിലെത്തി.സൂചിക ബുള്ളിഷ് ട്രെൻഡ് തുടർന്ന് 20,105 ലെ ഇൻട്രാഡേ ഹൈ പരീക്ഷിച്ചു. 20,096.6 ൽ ക്ലോസ് ചെയ്തു.
മാധ്യമങ്ങളും റിയൽറ്റിയും ഒഴികെയുള്ള എല്ലാ മേഖലകളും ഉയർന്നു ക്ലോസ് ചെയ്തു. ഓട്ടോ, ബാങ്ക്, ഐ.ടി, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1196 ഓഹരികൾ ഉയർന്നു, 1155 ഓഹരികൾ ഇടിഞ്ഞു, 130 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ആക്സിസ് ബാങ്ക്, ഹീറോ മോട്ടാേകോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ അദാനി എന്റർപ്രൈസസ്, ഒ.എൻ.ജി.സി, ഡിവിസ് ലാബ്, നെസ്ലെ എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി (white candle) ദിവസത്തിന്റെ ഉയർന്ന നിലയ്ക്കടുത്ത് ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 20,105 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നില മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 20,200 ൽ തുടരും. ഈ നിലയ്ക്ക് മുകളിലുള്ള ഒരു ക്ലോസ് അടുത്ത റെസിസ്റ്റൻസ് ലെവലായ 20,600-ലേക്ക് നയിച്ചേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 20,025-19,950-19,900
റെസിസ്റ്റൻസ് ലെവലുകൾ
20,105-20,175-20,250
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് 19,850-19,500 പ്രതിരോധം 20,200-20,600
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 685.50 പോയിന്റ് നേട്ടത്തിൽ 44,566.45 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക ഡെയ്ലി ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി 44,650 എന്ന പ്രതിരോധത്തിനടുത്തായി ക്ലോസ് ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചിക 44,650 മറികടക്കുകയാണെങ്കിൽ, ബുള്ളിഷ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 45,500 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 44,400 -44,200 -44,000
പ്രതിരോധ നിലകൾ
44,650 -44,850 -45,000
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 44,000- 43,500 പ്രതിരോധം 44,650 - 45,500