ഓഹരി വിപണി കയറ്റത്തിൽ; മിഡ്, സ്‌മാേൾ ക്യാപ് ഓഹരികൾ മുന്നേറുന്നു; ട്രെൻ്റ് ലിമിറ്റഡ്, എസ് ബി ഐ ഓഹരി വിലകൾ ഉയരുന്നതെന്തുകൊണ്ട്?

റിയൽ എസ്റ്റേറ്റ് കമ്പനികൾ ഇന്നും നല്ല നേട്ടം ഉണ്ടാക്കി

Update:2021-11-03 10:50 IST

ആഗോള വിപണികളുടെ ചുവടുപിടിച്ച് ഉയർന്ന തുടക്കമാണ് ഇന്നും ഇന്ത്യൻ വിപണിക്കുണ്ടായത്. ചെറിയ താഴ്ചയ്ക്കു ശേഷം ഉയർച്ച കുറേ സമയം നിലനിർത്താൻ കഴിഞ്ഞു. പിന്നീട് സൂചികകൾ താണു.

ബാങ്കുകൾ അടക്കം മിക്ക മേഖലകളും ഇന്ന് ഉയരത്തിലാണ്. മിഡ്, സ്‌മാേൾ ക്യാപ് ഓഹരികളും കയറ്റം തുടർന്നു.
മികച്ച റിസൽട്ട് ടാറ്റാ ഗ്രൂപ്പിലെ റീട്ടെയിൽ കമ്പനിയായ ട്രെൻ്റ് ലിമിറ്റഡിൻ്റെ ഓഹരി വില ഏഴു ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ വിറ്റുവരവ് ഇരട്ടിച്ചിരുന്നു.
റിയൽ എസ്റ്റേറ്റ് കമ്പനികൾ ഇന്നും നല്ല നേട്ടം ഉണ്ടാക്കി. ഗോദ്റെജ് പ്രോപ്പർട്ടീസ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ് തുടങ്ങിയവയാണു നേട്ടത്തിനു മുന്നിൽ.
മികച്ച രണ്ടാം പാദ റിസൽട്ടിൻ്റെ വെളിച്ചത്തിൽ ഇക്ലെർക്സ് സർവീസസിൻ്റെ ഓഹരി വില 11 ശതമാനത്താേളം ഉയർന്നു.
എസ്ബിഐ മികച്ച റിസൽട്ട് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ ഓഹരി വില 52 ആഴ്ചത്തെ എറ്റവും ഉയർന്ന നിലയിലായി. ഒരു വർഷം കൊണ്ട് എസ്ബിഐ ഓഹരി 157 ശതമാനം നേട്ടമുണ്ടാക്കി.
ഡോളറിനു മേൽ രൂപ ഇന്നും കരുത്തു കാണിച്ചു. ആറു പൈസ താണ് 74.62 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 74.54 രൂപയിലേക്കു നിരക്ക് കുറഞ്ഞു.
ലോക വിപണിയിൽ സ്വർണവില 1782 ഡോളറിലേക്കു നീങ്ങി. കേരളത്തിൽ പവന് 200 രൂപ കുറഞ്ഞ് 35,640 രൂപയായി.


Tags:    

Similar News