ഓഹരി സൂചികകൾ കുതിക്കുന്നു , കാരണം ഇതാണ്

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി വില ആറുമാസത്തിനിടയിലെ ഉയർന്ന നിരക്കിൽ

Update: 2021-05-21 05:37 GMT

ആഗോള ഉണർവിൻ്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികൾ നല്ല മുന്നേറ്റം കാഴ്ചവച്ചു. ബാങ്ക് ഓഹരികൾ നേതൃത്വം നൽകിയ കുതിപ്പിൽ സെൻസെക്സ് 50,000-നും നിഫ്റ്റി 15,000-നും മുകളിൽ കയറി. കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം മുഖ്യ സൂചികകൾ ഇന്നു രാവിലെ നികത്തി.

നിഫ്റ്റി ബാങ്ക് സൂചിക ആദ്യ മണിക്കൂറിൽ രണ്ടു ശതമാനത്തോളം ഉയർന്നു. ഫെഡറൽ ബാങ്ക്, സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയും രാവിലെ ഉയരത്തിലാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ആറു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
സ്റ്റീൽ, മെറ്റൽ ഓഹരികൾ ഇന്നു തിരിച്ചു കയറി. ടാറ്റാ സ്റ്റീലും ഹിൻഡാൽകോയും ഒരു ശതമാനത്തിലേറെ ഉയരത്തിലാണ്.
പഞ്ചസാര കയറ്റുമതിക്കുള്ള സബ്സിഡി ടണ്ണിന് 6000 രൂപയിൽ നിന്നു 4000 രൂപയായി കുറച്ചു. വിദേശത്തു പഞ്ചസാര വില ഉയരുന്നതു പരിഗണിച്ചാണിത്. ഇത്ര തുടർന്നു പഞ്ചസാര മിൽ ഓഹരികൾക്കു വിലയിടിഞ
ഡോളർ ഇന്നും താഴോട്ടു പോയി. 12 പൈസ താഴ്ന്ന് 52.98 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 52.95 രൂപയിലേക്കു താണു.
സ്വർണവില ഔൺസിന് 1877 ഡോളറിലേക്കു കയറി. കേരളത്തിൽ വില മാറ്റമില്ലാതെ തുടരുന്നു.
ക്രൂഡ് ഓയിൽ വില 65.3 ഡോളറായി താണു.


Tags:    

Similar News