നിഫ്റ്റി ഹ്രസ്വകാല പ്രതിരോധം 24,200ല്‍; മൊമന്റം സൂചകങ്ങളുടെ പ്രവണതയില്‍ ദൃശ്യമാകുന്നത് ഇതൊക്കെ

ഓഗസ്റ്റ് ആറിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-08-07 08:09 IST
നിഫ്റ്റി 63.05 പോയിന്റ് (0.26%) താഴ്ന്ന് 23,992.55ലാണ് ക്ലോസ് ചെയ്തത്. 23,900 എന്ന ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലിന് താഴെയാണ് സൂചിക നീങ്ങുന്നതെങ്കില്‍ ഇടിവ് ഇന്നും തുടരും.

നിഫ്റ്റി ഉയര്‍ന്ന് 24,189.80ല്‍ വ്യാപാരം തുടങ്ങി. രാവിലെ 24,382.60 ല്‍ ഉയര്‍ന്ന നില പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് 23,992.55ല്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 23,960.40 എന്ന താഴ്ന്ന നിലവാരത്തിലെത്തി. റിയല്‍റ്റി, ഐ.ടി, മെറ്റല്‍, മീഡിയ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. ബാങ്കുകള്‍, ധനകാര്യ സേവനങ്ങള്‍, വാഹനങ്ങള്‍ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. 869 ഓഹരികള്‍ ഉയര്‍ന്നു, 1714 എണ്ണം ഇടിഞ്ഞു, 78 മാറ്റമില്ലാതെ തുടരുന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി സൂചികയില്‍ ബ്രിട്ടാനിയ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി എന്നീ ഓഹരികള്‍ കൂടുതല്‍ നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, ബിപിസിഎല്‍, ശ്രീറാം ഫിന്‍ തുടങ്ങിയവ കൂടുതല്‍ നഷ്ടത്തിലായി.

മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് കൂടുതല്‍ ഇടിവിനുള്ള സാധ്യതയാണ്.

സൂചികയ്ക്ക് 23,900 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാല്‍ വരും ദിവസങ്ങളിലും ഇടിവ് തുടരും. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 24,200 ല്‍ തുടരുന്നു.



ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 23,900 -23,750 -23,600
പ്രതിരോധം 24,100 -24,250 -24,400
(15മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 23,650 -23,000. പ്രതിരോധം 24,200 -25,000.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 343.80 പോയിന്റ് നഷ്ടത്തില്‍ 49,748.30ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ താഴേക്കുള്ള പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചികയുടെ നെഗറ്റീവ് ചായ്വ് കാണിക്കുന്നു. സൂചികയ്ക്ക് 49,500ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങിയാല്‍ മാന്ദ്യം തുടരും. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 49,950 ലാണ്. ഒരു പുള്‍ബാക്ക് റാലിക്ക് സൂചിക ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് ചെയ്തു നിലനിര്‍ത്തണം. ഹ്രസ്വകാല പിന്തുണ 49,000 ലെവലില്‍ തുടരുന്നു.



ഇന്‍ട്രാഡേ ട്രേഡര്‍മാര്‍ക്ക്
സപ്പോര്‍ട്ട് ലെവലുകള്‍
49,950 -49,400 -49,150
പ്രതിരോധ നിലകള്‍
49,950 -50,200 -50,500
(15 മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 49,000 -47,500
പ്രതിരോധം 50,400 -51,900.
Tags:    

Similar News