എല്‍ഐസി ഐപിഒ; ഫണ്ട് തുകയായ 90,000 കോടി നിയന്ത്രിക്കാനുള്ള ചുമതല ഈ 10 ബാങ്കുകള്‍ക്ക്

ഐപിഒ നടപടികള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടികളിലാണ് കേന്ദ്രം.

Update:2021-08-28 17:49 IST

ഇന്ത്യ കാണാനിരിക്കുന്ന ഏറ്റവും വലിയ ഐപിഒ ആയിരിക്കും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടേത്. സര്‍ക്കാര്‍ 80000-90000 കോടി രൂപയുടെ ഫണ്ട് സമാഹരണമാണ് എല്‍ഐസി ഓഹരി വില്‍പ്പനയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

10 ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളെയാണ് സര്‍ക്കാര്‍ ബുക്ക് റണ്ണിംഗ് മാനേജര്‍മാരായി നിയമിച്ചിരിക്കുന്നത്. ഗോള്‍മാന്‍ സാക്‌സ്, സിറ്റ ഗ്രൂപ്പ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്, ജെഎം ഫിനാന്‍ഷ്യല്‍, ആക്‌സിസ് ക്യാപിറ്റല്‍, നൊമുറ, ബോഫ സെക്യുരിറ്റീസ്, ജെപി മോര്‍ഗന്‍ ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ എന്നിവയാകും ഇവ.
എന്നാല്‍ ഔദ്യോഗികമായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും വന്നിട്ടില്ല. സാധ്യതകള്‍ അനുസരിച്ച് സാമ്പത്തിക വര്‍ഷം (FY20-FY21) രണ്ടാം പകുതിയില്‍ ആയിരിക്കും ഐപിഒ നടക്കുക.
റോയിട്ടേഴ്‌സ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സ്വകാര്യവല്‍ക്കരണ പരിപാടിയില്‍ നിന്ന് 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് ഇതും.
എല്‍ഐസി ഐപിഒ സംബന്ധിച്ച് പ്രൈസ് ബാന്‍ഡ്, ഗ്രേ മാര്‍ക്കറ്റ് പ്രീമിയം, ഐപിഒയുടെ കൃത്യമായ ഇഷ്യു വലുപ്പം, മുഖവില തുടങ്ങിയ മറ്റ് വിശദാംശങ്ങള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഐപിഒയുടെ കൃത്യമായ തീയതികള്‍ ഇപ്പോള്‍ എന്തായിരിക്കുമെന്നതും വ്യക്തമല്ല.
പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുമായി 16 ഓളം ധനകാര്യ സ്ഥാപനങ്ങള്‍ നടത്തിപ്പിനായി മുന്നോട്ട് വരുമെന്നാണ് അറിയുന്നത്.
അവയില്‍ ഏഴെണ്ണം ആഗോളവും ഒന്‍പത് ആഭ്യന്തര ബാങ്കുകളുമായിരിക്കാനാമ് സാധ്യത.


Tags:    

Similar News