ഓഹരി വിപണി; പ്രതിവാര വിശകലനം: ഉയര്‍ച്ച തുടര്‍ന്നേക്കും, കാരണങ്ങള്‍ ഇവയാണ്
ഷെയർ മാർക്കറ്റിൻ്റെയും ഓഹരികളുടെയും വിശകലനത്തിൽ പരിചയസമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ സാങ്കേതിക വിശകലനം;
വാരാന്ത്യ റിപ്പോര്‍ട്ട്
(ഒക്ടോബര്‍ 28 ലെ ക്ലോസിംഗ് അടിസ്ഥാനമാക്കി)
നിഫ്റ്റി ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിനടുത്താണ് ക്ലോസ് ചെയ്തത്. വരും ആഴ്ചയിലും ബുള്ളിഷ് മുന്നേറ്റം തുടരാനാണ് സാധ്യത.
നിഫ്റ്റി 17,736.30 ല്‍ പോസിറ്റീവ് മനോഭാവത്തോടെ വ്യാപാരം ആരംഭിച്ചു. കൂടുതല്‍ മുന്നേറുന്നതിന് മുമ്പ് 17,637 എന്ന താഴ്ന്ന നിലയിലെത്തി. തുടര്‍ന്ന് ഉയര്‍ന്ന് 17,838.90 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. ആഴ്ചയില്‍ 210.50 പോയിന്റ് (1.19%) നേട്ടത്തോടെ 17,786.80 ല്‍ ക്ലോസ് ചെയ്തു.
എഫ്എംസിജി, ഐടി, മീഡിയ എന്നിവ ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിലായി. പൊതുമേഖലാ ബാങ്കുകള്‍, ഓട്ടോകള്‍, ലോഹങ്ങള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരിയും മുന്നേറ്റ പ്രവണത സൂചിപ്പിക്കന്നു. പ്രതിവാര ചാര്‍ട്ടില്‍, നിഫ്റ്റി ബുള്ളിഷ് മെഴുകുതിരി രൂപപ്പെടുത്തുകയും ഉയര്‍ന്ന നിലവാരത്തിനടുത്ത് ക്ലോസ്‌ചെയ്യുകയും ചെയ്തു. ഈ ഘടകങ്ങളെല്ലാം ഉയര്‍ച്ച തുടരാനുള്ള സാധ്യത കാണിക്കുന്നു.
ഉയരുമ്പോള്‍ സൂചികയ്ക്ക് 18,000 -18,100 ഏരിയയില്‍ പ്രതിരോധമുണ്ട്. ഈ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്താല്‍ വരും ആഴ്ചകളില്‍ ശക്തമായ ബുള്ളിഷ് ട്രെന്‍ഡ് പ്രതീക്ഷിക്കാം. 17,637 -17,430 ഏറ്റവും അടുത്ത പ്രതിവാര പിന്തുണ നിലവാരമായി തുടരുന്നു.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി ഇപ്പോഴും ബുള്ളിഷ് ട്രെന്‍ഡില്‍ തുടരുന്നു. എന്നാല്‍ 41,830 ലെവലില്‍ പ്രതിരോധമുണ്ട്. 206.80 പോയിന്റിന്റെ (0.50%) അറ്റ നേട്ടത്തോടെ ബാങ്ക് നിഫ്റ്റി 40,990.90 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും മുന്നേറ്റ പ്രവണത സൂചിപ്പിക്കന്നു. പക്ഷേ, സൂചിക ഒരു ബെയറിഷ് മെഴുകുതിരി രൂപപ്പെടുത്തുകയും ആഴ്ചയിലെ താഴ്ന്ന നിരക്കിന് സമീപം ക്ലോസ് ചെയ്യുകയും ചെയ്തു.
സൂചിക 40,785 ലെവലിന് താഴെ നിലനിന്നാല്‍ വരുന്ന ആഴ്ചയില്‍ നേരിയ നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം. ഉയര്‍ച്ചയില്‍ 41,830 ല്‍ പ്രതിരോധമുണ്ട്. ബുള്ളിഷ് ട്രെന്‍ഡിന്റെ തുടര്‍ച്ചയ്ക്ക്, ഈ ലെവലിന് മുകളില്‍ സൂചിക ക്ലോസ് ചെയ്യേണ്ടതുണ്ട്.
(പ്രതിവാര ചാര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള വിശകലനം)