ബുള്ളുകൾ പിടിമുറുക്കുന്നു; നിഫ്റ്റി റിക്കാർഡിനരികെ

Update: 2020-11-05 05:55 GMT

അമേരിക്കൻ അനിശ്ചിതത്വം  തള്ളിക്കളഞ്ഞ് ഓഹരി വിപണി ഇന്നു മികച്ച തുടക്കം കുറിച്ചു. നിഫ്റ്റി 150 - ഉം സെൻസെക്സ് 525 ഉം പോയിൻ്റ് ഉയർന്നാണു തുടങ്ങിയത്. ഏഷ്യൻ സൂചികകളെല്ലാം ഉയർന്നു നിന്നതും സഹായിച്ചു. വിപണി ബുള്ളുകളുടെ നിയന്ത്രണത്തിലായി.

തലേന്നു മികച്ച റിസൽട്ട് പുറത്തുവിട്ട എസ് ബി ഐ ഓഹരിക്കു ചെറിയ കയറ്റമുണ്ട്. റിലയൻസ്, ഇൻഫോസിസ്, എച്ച് പി സി എൽ,   ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, യുനൈറ്റഡ് സ്പിരിറ്റ് സ് തുടങ്ങിയവയ്ക്കു രാവിലെ നേട്ടമുണ്ടായി.

എച്ച് പി സി എൽ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 250 രൂപ നൽകും.   എട്ടു ശതമാനം കയറി  200 രൂപയ്ക്കു സമീപമാണ് ഇന്നു രാവിലെ ഓഹരി വ്യാപാരം നടക്കുന്നത്.

നിഫ്റ്റി ഫെബ്രുവരിയിലെ സർവകാല റിക്കാർഡിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. പുതിയ റിക്കാർഡിലേക്ക് സൂചിക ഉടനേ എത്തുമെന്നാണു വിലയിരുത്തൽ.

 ഡോളർ താഴ്ന്നു

ഡോളർ -രൂപ വിനിമയത്തിൽ ഡോളറിനു താഴ്ച. 40 പൈസ താണ് 74.34 രൂപയിൽ തുടങ്ങിയ ഡോളർ പിന്നീട് 74.28 രൂപയിലേക്കു താണു.

PREVIOUS ARTICLE:

ജാക് മാ പ്രശ്‌നം ചൈനയില്‍ ഒതുങ്ങില്ല; ഫലം നന്നായിട്ടും എസ്ബിഐ ഓഹരി വില ഉയരാത്തതെന്ത്? അമേരിക്കയെ ഗൗനിക്കാതെ വിപണി

Similar News