ഓണത്തിനുശേഷം കേരളത്തിലെ സ്വര്‍ണവില ഉറക്കത്തിലാണ്, ഇന്നും കയറ്റമില്ല!

സെപ്റ്റംബര്‍ ആറിന് ആയിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Update: 2022-09-13 06:22 GMT

വിശ്രമത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ സ്വര്‍ണവില ഓണത്തിനുശേഷം വീണ്ടും ഉറക്കത്തിലാണ്. ഓണദിവസങ്ങളില്‍ അല്‍പ്പം ഉയര്‍ച്ചയിലായിരുന്ന കേരളത്തിലെ സ്വര്‍ണവില കഴിഞ്ഞ നാലു ദിവസമായി അനങ്ങിയിട്ടില്ല. ഇന്നും വിപണിവില (Today's Gold Rate) പവന് 37400 രൂപയാണ്.

കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ദ്ധനവുണ്ടായിരുന്നു. വെള്ളിയാഴ്ച, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇന്ന് വരെ സ്വര്‍ണവില മാറിയിട്ടില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വെള്ളിയാഴ്ച ഉയര്‍ന്നിരുന്നു. 10 രൂപയാണ് അന്ന് ഉയര്‍ന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3865 രൂപയാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 62 രൂപയായി. എന്നാല്‍ ഹോള്‍മാര്‍ക്ക് വെള്ളി വില 90 രൂപയില്‍ നിന്നും മാറിയിട്ടില്ല.
സെപ്റ്റംബര്‍ ഒന്നിന് ഓഗസ്റ്റിലെ വിപണി വിലയില്‍ നിന്നും 400 രൂപ കുറഞ്ഞ് 37200 രൂപയായിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് ഇന്നത്തെ വിപണി വിലയായ 37,400 രൂപയാണ്. പിന്നീട് 120 രൂപയുടെ ഉയര്‍ച്ചയോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 37520 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചു. സെപ്റ്റംബര്‍ എട്ടിന് 37320 രൂപയായി കുറഞ്ഞ സ്‌വര്‍ണവില പിന്നീട് സെപ്റ്റംബര്‍ ഒമ്പതിന് ഉയരുകയായിരുന്നു. സെപ്റ്റംബര്‍ 9ലെ ഒരു പവന്റെ വിലയായ 37400 രൂപയാണ് ഇന്നും മാറ്റമില്ലാതെ തുടരുന്നത്.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News