കേരളത്തില്‍ നിന്നുള്ള ഈ ബാങ്കിന്റെ ഓഹരി ജുന്‍ജുന്‍വാല കയ്യില്‍ വച്ചിരിക്കുന്നത് എന്ത് കൊണ്ട്?

രാകേഷ് ജുന്‍ജുന്‍വാല ഈ ബാങ്കില്‍ 4,72,21,060 ഓഹരികളാണ് കൈവശം വച്ചിരിക്കുന്നത്.

Update:2021-06-08 14:49 IST

Pic courtesy: Alchemy Capital

ഇന്ത്യയുടെ വാരന്‍ ബഫറ്റെന്ന് നിക്ഷേപകര്‍ പേരിട്ട് വിളിക്കുന്ന ഓഹരി വിപണിയിലെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആണ് രാകേഷ് ജുന്‍ജുന്‍വാല. ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ള ഓഹരികളില്‍ കേരളത്തില്‍ നിന്നുള്ള ഈ ബാങ്കിംഗ് ഓഹരി ചര്‍ച്ചയാകുകയാണ്. ഫെഡറല്‍ ബാങ്ക് തന്നെ ആണ് ആ ' ഹോട്ട് പിക്ക്' . 4,72,21,060 ഫെഡറല്‍ ബാങ്ക് ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ കൈവശമുള്ളത്, ഇത് നെറ്റ് കമ്പനിയുടെ 2.40 ശതമാനം വരും. കഴിഞ്ഞ ഒരു മാസമായി ജുന്‍ജുന്‍വാല ട്രേഡിംഗ് നടത്തുന്ന ഈ ബാങ്ക് ഓഹരി 85 രൂപയും (86.65) കടന്ന് ശക്തമായ റാലിയിലേക്ക് കടക്കുന്നതായാണ് വിദഗ്ധര്‍ പറയുന്നത്.

വിദഗ്ധര്‍ പറയുന്നത്
ഫെഡറല്‍ ബാങ്കിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആഷിക സ്റ്റോക്ക് ബ്രോക്കിംഗിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റി റിസര്‍ച്ച് ഹെഡ് അസുതോഷ് മിശ്ര പറയുന്നത് ഇങ്ങനെയാ ണ്; '' ലോണ്‍ ബുക്കിലെ ശക്തമായ വളര്‍ച്ച, ആരോഗ്യകരമായ പിസിആര്‍ (പുട്ട് കോള്‍ റേഷ്യോ) എന്നിവയ്‌ക്കൊപ്പം ഓപ്പറേറ്റിംഗ് ഗ്രൗണ്ടിലെ ആരോഗ്യകരമായ പ്രകടനം ഫെഡറല്‍ ബാങ്ക് തുടരുന്നു. ഫെഡറല്‍ ബാങ്കിന്റെ ബാലന്‍സ് ഷീറ്റിലെ സ്ഥിരമായ വളര്‍ച്ചയ്ക്കൊപ്പം ഉയര്‍ന്ന പ്രൊവിഷന്‍ റിക്വയര്‍മെന്റും ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ''
'ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 85 രൂപയ്ക്ക് മുകളില്‍ നിലനിര്‍ത്തിക്കൊണ്ട് ബ്രേക്ക്ഔട്ട് നല്‍കി. ഒരാള്‍ക്ക് ഇപ്പോള്‍ ഫെഡറല്‍ മാര്‍ക്കറ്റ് ഓഹരികള്‍ നിലവിലെ മാര്‍ക്കറ്റ് വിലയ്ക്ക് വാങ്ങാം. ഇത് 100 രൂപ വരെ ഉയര്‍ന്നേക്കാനും ഇടയുണ്ട്''. ചോയ്സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ പറഞ്ഞു


Tags:    

Similar News