ജോക്കറിലെ മികച്ച അഭിനയം: യോക്കിന്‍ ഫീനിക്‌സിന് വീണ്ടും ഗോള്‍ഡന്‍ ഗ്ലോബ്

Update:2020-01-06 12:08 IST

77ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള (ഡ്രാമ വിഭാഗം) പുരസ്‌കാരം പ്രശസ്ത ഹോളിവുഡ് താരം യോക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജോക്കറിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിക്കുന്നത്.

മോഷന്‍ പിക്ച്ചര്‍ വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സാം മെന്‍ഡിസ് നേടി. ചിത്രം 1917. ഡ്രാമ വിഭാഗത്തില്‍ മികച്ച നടിയായി റെനി സെല്ല്വെഗര്‍ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം ജൂഡി.

മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി വിഭാഗം: ടാരന്‍ എഗെര്‍ടണ്‍ (റോക്കറ്റ്മാന്‍)

മികച്ച സഹനടന്‍ (മോഷന്‍ പിക്ച്ചര്‍ വിഭാഗം) : ബ്രാഡ് പിറ്റ് (വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

മികച്ച സഹനടി (മോഷന്‍ പിക്ച്ചര്‍ വിഭാഗം) : ലോറ ഡേണ്‍: മാര്യേജ് സ്റ്റോറി

മികച്ച തിരക്കഥ (മോഷന്‍ പിക്ച്ചര്‍ വിഭാഗം) : ക്വന്റീന്‍ ടരന്റീനോ വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

മികച്ച വിദേശ ഭാഷ ചിത്രം (മോഷന്‍ പിക്ച്ചര്‍ വിഭാഗം): പാരസൈറ്റ്

മികച്ച  ചിത്രം (മോഷന്‍ പിക്ച്ചര്‍ഡ്രാമ വിഭാഗം): 1917

മികച്ച  ചിത്രം (മോഷന്‍ പിക്ച്ചര്‍മ്യൂസിക്കല്‍, കോമഡി വിഭാഗം): വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

ഏറ്റവും കൂടുതല്‍ നോമിനേഷനുകളുണ്ടായിരുന്ന മാര്യേജ് സ്റ്റോറിക്ക് കാര്യമായ പുരസ്‌കാരങ്ങളൊന്നും നേടാനായില്ല. നോവ ബൗമ്പച്ച് സംവിധാനം ചെയ്ത ചിത്രം ആറ് വിഭാഗങ്ങളില്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അമേരിക്കന്‍ വിനോദലോകത്തിനു നല്കിയ സമഗ്രസംഭാവന പരിഗണിച്ച് ടോം ഹാങ്ക്‌സിനെ ചടങ്ങില്‍ ആദരിച്ചു. ടെന്‍ കമാന്‍ഡ്മെന്റസ് (1923) അടക്കം വിഖ്യാത ചിത്രങ്ങളൊരുക്കി അമേരിക്കന്‍ സിനിമയുടെ അടിസ്ഥാനശിലയിട്ട സെസില്‍ ബി ഡിമെല്ലെയുടെ പേരിലായിരുന്നു ഈ പുരസ്‌കാരം.

കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹിന്റണ്‍ ഹോട്ടലില്‍ ആയിരുന്നു അവാര്‍ഡ് ചടങ്ങ്. റിക്കി ഗെര്‍വൈസ് ആയിരുന്നു അവതാരകന്‍. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നല്‍കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News