യൂ ട്യൂബില്‍ താരമായ ഈ കുഞ്ഞുമിടുക്കി സ്വന്തമാക്കിയത് 55 കോടിയുടെ വീട്

Update: 2019-07-30 06:59 GMT

വെറും ആറു വയസ്സു മാത്രമുള്ള ബോറം എന്ന പെണ്‍കുട്ടി സ്വന്തം അധ്വാനത്താല്‍ നേടിയത് 55 കോടി രൂപ വില വരുന്ന വീടാണ്. എങ്ങനെയെന്നല്ലേ? ബോറം സ്വന്തമായി രണ്ട് എന്റര്‍ട്ടെയ്ന്‍മെന്റ് യൂട്യൂബ് ചാനലിന്റെ ഉടമയാണ്. ഏകദേശം ഇരുപത്തിയൊന്നു ലക്ഷം രൂപയാണ് ഓരോ മാസവും ഈ ചാനലുകളിലൂടെ ഇവള്‍ സമ്പാദിക്കുന്നത്. അമ്പത്തിയഞ്ച് കോടിയുടെ വീടും സ്ഥലവും സ്വന്തമാക്കിയാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ബോറം കിം എന്ന കൊച്ചുമിടുക്കി ഇപ്പോള്‍ വാര്‍ത്തകളില്‍ താരമാകുന്നത്.

സ്വന്തമായി ഒരു ടോയ് റിവ്യൂ യു ട്യൂബ് ചാനല്‍ ഉണ്ട് ഈ മിടുക്കിക്ക്. 13.7 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് ഈ ചാനലിന്. കൂടാതെ ഒരു വിഡിയോ വ്‌ളോഗ് അക്കൗണ്ട് കൂടെയുണ്ട് ബോറത്തിന്. അതിനുള്ള സബ്‌സ്‌ക്രൈബേഴ്‌സാകട്ടെ 17.6 മില്യണും. മൊത്തം 30 മില്യണാണ് സബ്‌സ്‌ക്രൈബേഴ്‌സ്. ഈ രണ്ട് ചാനലുകളില്‍ നിന്നുള്ള പ്രതിമാസം വരുമാനം പല വമ്പന്‍മാരുടെ വരുമാനത്തേക്കാള്‍ വലുതാണ്.

ഈ പെണ്‍കുട്ടിയുടെ ഒരോ വിഡിയോയ്ക്കും 300 മില്യണിലധികം കാഴ്ചക്കാരാണുള്ളത്.' Boram has a Cold' എന്ന വിഡിയോയ്ക്കാണ് ഏറ്റവും അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളത്.

https://youtu.be/eG01ZDrx5Eg

എന്നാല്‍ അച്ഛന്റെ പേഴ്‌സില്‍ നിന്നും ബോറം പണം മോഷ്ടിക്കുന്നുന്ന വിഡിയോയും കാറോടിക്കുന്ന വിഡിയോയുമൊക്കെ നിരവധി വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നതാണ് വിമര്‍ശനത്തിന്റെ അടിസ്ഥാനം.

Similar News