ഈ ഇന്ത്യന്‍ നഗരം അതിസമ്പന്നരുടെ പുതിയ താവളം

Update:2019-09-02 16:46 IST

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന 15ാമത്തെ ആഡംബര വിപണി. മുംബൈയെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരമെന്ന സ്ഥാനം നേടി. ഇന്ത്യയുടെ ഐറ്റി തലസ്ഥാനം. അതേ അത് 'നമ്മുരു ബെംഗലൂരൂ' തന്നെ.

പുതിയ സര്‍വേ പ്രകാരം അള്‍ട്രാ-ഹൈ നെറ്റ്‌വര്‍ത്ത് ഇന്‍ഡിവീഡ്വല്‍സി (UHNIs)ന്റെ പുതിയ താവളമായി മാറിയിരിക്കുകയാണ് ബാംഗ്ലൂര്‍. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അതിസമ്പന്നരുടെ ജനസംഖ്യ ഇവിടെ അതിവേഗം വളരാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. 

വാടകമുല്യത്തിലും വലിയ വളര്‍ച്ചയാണ് ഇവിടെയുണ്ടാകുന്നത്. 9.4 ശതമാനത്തോളമാണ് ഇവിടത്തെ വാര്‍ഷികവളര്‍ച്ച. എന്നാല്‍ മുംബൈയില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്. 

രാജ്യത്ത് ഏറ്റവും വേഗതയില്‍ വളരുന്ന നഗരമാണ് ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബാംഗ്ലൂര്‍. ലോകത്തെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ജനതയെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നു. ആഡംബര റിയല്‍ എസ്‌റ്റേറ്റ് വിപണി എന്ന നിലയില്‍ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ നഗരം കൂടിയാണ് ബാംഗ്ലൂര്‍. മികച്ച അടിസ്ഥാനസൗകര്യങ്ങളും രാജ്യാന്തര ജീവിതശൈലിയോട് കിടപിടിക്കുന്ന മറ്റ് സൗകര്യങ്ങളുമൊക്കെയാണ് ബാംഗ്ലൂരിനെ സമ്പന്നര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. 

Similar News