ഓഫീസ് ജോലി എല്ലാം തീര്‍ത്ത് വീട്ടിലെത്തിയാലും വീണ്ടും ഓഫീസ് മെയിലുകള്‍ പരിശോധിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഈ പ്രവണത നമ്മെ നിശബ്ദമായി മൃതപ്രായരാക്കുകയാണെന്നാണ് വിര്‍ജീനിയയിലെ ഒരു ഗവേഷകന്‍ കണ്ടെത്തിയിരിക്കുന്നത്.
വ്യക്തി ജീവിതത്തെയും മാനസിക ആരോഗ്യത്തെയും സാരമായി ബാധിക്കുന്ന ഒരു ശീലമാണിതെന്ന് പ്രൊഫസര്‍ വില്യം ബെക്കര്‍ പറയുന്നു. പലപ്പോഴും നാം ഇത് മനസിലാക്കുന്നില്ല എന്ന് മാത്രം.
കൃത്യമായി മെയിലുകള്‍ പരിശോധിക്കുന്നത് കൊണ്ട് നിങ്ങള്‍ ഒരു നല്ല ജീവനക്കാരനോ ഉത്തരവാദിത്തമുള്ള സംരംഭകനോ ആകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകാം. എന്നാല്‍ കുറച്ചു നാളുകള്‍ കഴിയുമ്പോഴേ ഇത് എത്രമാത്രം നിങ്ങളെ ബൗദ്ധികമായും മാനസികമായും തളര്‍ത്തിയെന്ന് തിരിച്ചറിയാന്‍ കഴിയൂ.
തൊഴില്‍ രംഗത്തെ മത്സരം കാരണം ഫ്‌ളെക്‌സിബിള്‍ ജോലി സമയങ്ങള്‍ പലപ്പോഴും മുഴുവന്‍ സമയ ജോലിയായി മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോലി സമയം കമ്പനിക്ക് വേണ്ടിയും ബാക്കി സമയം കുടുംബത്തിന് വേണ്ടിയും മാറ്റി വയ്ക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് പഠനം പറയുന്നു.