ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ ആരോഗ്യകരമായ ജീവിതചര്യയാണ് നാം പുലര്‍ത്തേണ്ടത്. ഭക്ഷണത്തിനും വിശ്രമത്തിനുമെല്ലാം പ്രത്യേകം ചിട്ടകള്‍ വരുത്താത്തതാണ് ലൈഫ്‌സ്റ്റൈല്‍ രോഗങ്ങള്‍ നമുക്കൊപ്പം കൂടുന്നതിന്റെ പ്രധാന കാരണം. എന്തൊക്കെയാണ് ആരോഗ്യം നേടാന്‍ ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, തൊടുപുഴ ധന്വന്തരി വൈദ്യശാലയിലെ ഡോ.എന്‍ സതീഷ് കുമാര്‍ നിര്‍ദേശിക്കുന്ന 5 ആരോഗ്യശീലങ്ങള്‍ കാണാം.
- ഭക്ഷണത്തില്‍ നിന്ന് തുടങ്ങാം. ആഹാരത്തിലെ അവശ്യഘടകങ്ങളായ അന്നജം, കൊഴുപ്പ്, പ്രൊട്ടീന്‍ തുടങ്ങിയവയുടെ അതിശയകരമായ സമീകരണമാണ് കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതി. സസ്യഭക്ഷണത്തിലും സസ്യേതര ഭക്ഷണത്തിലും ഇത് കാണാം. വിവിധ പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍, മല്‍സ്യം എന്നിവ ശാസ്ത്രീയമായി സംയോജിപ്പിച്ച ഈ രീതി അനുവര്‍ത്തിക്കുന്നത് നിങ്ങളെ ആരോഗ്യത്തിലേക്ക് നയിക്കും.
പാചകം ചെയ്യുന്നതിലും ശ്രദ്ധ വേണം. സ്വസ്ഥവൃത്തത്തില്‍ 10 പാപങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ പറയുന്നു. അലുമിനിയം, നിക്കല്‍, ലെഡ് തുടങ്ങിയ ലോഹങ്ങളെയും കോശങ്ങളില്‍ വിഷാംശം ഉണ്ടാക്കുന്ന രാസവസ്തുക്കളെയും (Cytotoxins) അകറ്റി നിര്‍ത്തുക. - വ്യായാമം വ്യായാമം ശീലമാക്കുക. നിങ്ങള്‍ക്ക് യോജിച്ച വ്യായാമം ഡോക്റ്ററോടോ ഫിസിയോ തെറാപ്പിസ്റ്റിനോടോ ചോദിച്ച് തീരുമാനിക്കുക. പ്രാണായാമവും യോഗയും മനസ്സിന്റെ ആരോഗ്യം നിലനിര്‍ത്തും.
- പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ നിര്‍ബന്ധമായി നിയന്ത്രിക്കണം.
- ജോലി സമയവും വിശ്രമ സമയവും ശാസ്ത്രീയമായി ക്രമീകരിക്കുക. ആഹ്ലാദത്തിനും വിനോദത്തിനും സമയം മാറ്റിവയ്ക്കാതെ ഇരിക്കരുത്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവിടുക.
- വര്‍ഷത്തിലൊരിക്കല്‍ എങ്കിലും സമഗ്രമായ വൈദ്യപരിശോധന നിര്‍ബന്ധമാക്കുക. രോഗം ആരംഭത്തില്‍ തന്നെ കണ്ടു പിടിക്കാനും പരിഹരിക്കാനും രോഗലക്ഷണങ്ങള്‍ നിര്‍ണയിക്കാനും ഇത് സഹായിക്കും. ജീവിതശൈലീ രോഗങ്ങളെല്ലാം തന്നെ പ്രാരംഭ ദിശയില്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണ്.
(മെയ് 31, 2010 ല്‍ ധനം മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്.)