രുചി സോയയെ പതഞ്ജലി ഏറ്റെടുക്കുന്നത് അവസാനഘട്ടത്തില്‍

Update:2019-05-30 16:23 IST

രുചി സോയയെ പതഞ്ജലി ഏറ്റെടുക്കുന്നത് അവസാനഘട്ടത്തിലേക്ക് കടക്കുന്നു. 4350 കോടി രൂപയുടെ ഏറ്റെടുക്കലാണ് നടക്കുന്നത്. ഇതിനായി വിവിധ പൊതു മേഖലാബാങ്കുകളില്‍ നിന്ന് 3700 കോടി സമാഹരിക്കാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്. ബാക്കിയുള്ള പണം കമ്പനിക്കുള്ളില്‍ നിന്ന് തന്നെ കണ്ടെത്തും.

എസ്.ബി.ഐ, പി.എന്‍.ബി, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ജമ്മു & കാശ്മിര്‍ ബാങ്ക് എന്നീ ബാങ്കുകളെയാണ് പതഞ്ജലി ഫണ്ടിനായി സമീപിച്ചിരിക്കുന്നത്. വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിട്ട് തിരിച്ചടക്കാത്തതിന് നടപടി നേരിടുകയാണ് രുചി സോയ.

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉല്‍പ്പാദകരായിരുന്ന രുചി സോയ കടുത്ത സാമ്പത്തിക പ്രതിസനന്ധിയിലാണ് എത്തിച്ചേര്‍ന്നത്. രുചി സോയയെ ഏറ്റെടുക്കുന്നതോടെ സോയാബീന്‍ എണ്ണയുടെ പ്രമുഖ ഉല്‍പ്പാദകരാകും പതഞ്ജലി.

Similar News