ട്രെയിനിൽ യാത്ര, പോഡ് ഹോട്ടലുകളിൽ വിശ്രമം; ഐആർസിടിസിയുടെ പുതിയ പ്ലാൻ

Update: 2018-12-28 08:13 GMT

ട്രെയിൻ യാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ പദ്ധതിയുടെ പണിപ്പുരയിലാണ് ഐആർസിടിസി. ജപ്പാൻ പോലുള്ള വിദേശ രാജ്യങ്ങളിൽ ജനപ്രിയമായ പോഡ് ഹോട്ടലുകൾ റെയിൽവേ യാത്രക്കാർക്കായി സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.

പോഡ് ഹോട്ടലുകൾ അഥവാ ക്യാപ്സ്യൂൾ ഹോട്ടലുകൾ ഇന്ത്യയിൽ വ്യാപകമായിട്ടില്ല. അർബൻ പോഡ് എന്ന കമ്പനിയാണ് ആദ്യമായി ഇന്ത്യയിൽ ഇത്തരമൊരു ഹോട്ടൽ തുടങ്ങിയത്, മുംബൈയിൽ.

ട്രെയിൻ യാത്രക്കാർക്ക് ഇടക്ക് വിശ്രമിക്കാൻ ചെലവുകുറഞ്ഞ, എന്നാൽ ആധുനിക സൗകര്യങ്ങളെല്ലാം ഉള്ള സംവിധാനം എന്ന നിലക്കാണ് പോഡ് ഹോട്ടലുകൾ കൊണ്ടുവരാൻ പദ്ധതിയിടുന്നത്.

മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് ആദ്യമായി ഇത് പരീക്ഷിക്കുക. 30 പോഡുകളുള്ള ക്യാപ്സ്യൂൾ ഹോട്ടലാണ് നിർമ്മിക്കുന്നത്. ഇതിനായുള്ള സ്ഥലം തീരുമാനിച്ചിട്ടുണ്ട്. സാധ്യതാ പഠനം നടത്തുന്നതിന് വെസ്റ്റേൺ റയിൽവേയുടെ അനുമതി കാത്തിരിക്കുകയാണ്.

ഓരോ പൊഡും 5 x 7 അടി വലിപ്പമുള്ളവയായിരിക്കും. വിശ്രമിക്കാനുള്ള ഇടം കൂടാതെ താപനില നിയന്ത്രിക്കാനുള്ള സംവിധാനം, വൈഫൈ, യുഎസ്ബി പോർട്ടുകൾ, ഇന്റർകോം, എന്റർടൈൻമെന്റ് സിസ്റ്റം, ലോക്കറുകൾ എന്നിവ ക്യാപ്സ്യൂൾ ഹോട്ടലുകൾ നൽകുന്നു.

മറ്റ് ഹോട്ടലുകളെ അപേക്ഷിച്ച് മുറി വാടകയും മറ്റ് ചെലവുകളും കുറവാണ് എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

Similar News