മാന്ദ്യകാലത്ത് കമ്പനികള്‍ക്ക് എങ്ങനെ ചെലവ് ചുരുക്കാം? പ്രായോഗികമായ 7 വഴികള്‍

Update:2019-09-15 12:30 IST

  1. ചെലവ് ചുരുക്കല്‍ സര്‍വേ: ബാരലുകളുടെ പുനരുപയോഗത്തെക്കുറിച്ച് ഒരു കമ്പനിയില്‍ ചര്‍ച്ച വന്നപ്പോള്‍ ബന്ധെപ്പട്ടയാള്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ നാലുതവണ ഉപയോഗിക്കുന്നുണ്ട്. അതില്‍ കൂടുതല്‍ തവണ പുനരുപയോഗിക്കാന്‍ കഴിയില്ല. മറ്റൊരാള്‍ പറഞ്ഞു മൂന്നു തവണയെ ഉപയോഗിക്കുന്നുള്ളൂ എന്ന്. തര്‍ക്കം മുറുകിയപ്പോള്‍ അതേക്കുറിച്ച് അന്വേഷിച്ചു. രണ്ടുതവണയെ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. അത് നാലുതവണയാക്കി മാറ്റാന്‍ തീരുമാനിക്കുകയും പുതിയ ബാരല്‍ വാങ്ങുന്ന ചെലവ് ലാഭിക്കുകയും ചെയ്തു. ഇതുപോലെ പല കാര്യങ്ങളും ഉണ്ടാകും. ആദ്യം അവയെക്കുറിച്ച് പഠിക്കുക.

2. ചെലവുകളെ തരംതിരിക്കല്‍: വിപണിയില്‍ നിന്നുള്ള ചെലവും അതില്‍ നിന്നുണ്ടാകുന്ന പ്രയോജനങ്ങളും തമ്മില്‍ തട്ടിച്ചുനോക്കി കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഒഴിച്ചുകൂടാനാകാത്തത്, കാര്യക്ഷമമല്ലാത്തത്, മൂല്യവര്‍ധനയുണ്ടാക്കാത്തവ, ഒഴിവാക്കേണ്ടത് എന്നിങ്ങനെ പലതായി തിരിക്കാനാകും. തള്ളേണ്ടവയെ തള്ളാനും മെച്ചപ്പെടുത്തേണ്ടവയെ മെച്ചെപ്പടുത്താനും ഇത്തരം അവലോകനം സംരംഭകന് പ്രേരണയാകും.

3. ചെലവുകള്‍ക്ക് മാനദണ്ഡം നിശ്ചയിക്കുക: ഓരോ ഉല്‍പ്പന്നത്തിന്റെയും മൊത്തം ഉല്‍പ്പാദനച്ചെലവ് നിര്‍ണയിക്കെപ്പടണം. സ്വയാവലോകനം വഴിയും, അതേ ഉല്‍പ്പന്നത്തിന് സമാന വ്യവസായ സ്ഥാപനങ്ങളിലെ ഉല്‍പ്പാദനചെലവുമായി താരതമ്യെപ്പടുത്തുന്നതിലൂടെയും മറ്റും ഉല്‍പ്പാദന ചെലവിന്റെ പരിധി കണ്ടെത്താനാകും. വേസ്റ്റേജ് കുറയ്ക്കാന്‍ ആദ്യം എത്രശതമാനം വരെ വേസ്റ്റേജ് അനുവദനീയമാണ് എന്ന് നിശ്ചയിക്കുക. അതില്‍ ഉറച്ചുനില്‍ക്കുക.

4. ചെലവ് നിയന്ത്രണ മാര്‍ഗരേഖയ്ക്ക് രൂപം നല്‍കുക: ഒരു സമയന്ധിതപ്രവര്‍ത്തന മാര്‍ഗരേഖ ഉണ്ടാക്കുകയാണ് അടുത്ത പടി. ചെലവ് ചുരുക്കല്‍ രണ്ട് രീതിയിലുണ്ട്. വളരെ പ്രകടമായ ദുര്‍വ്യയങ്ങള്‍ ഒഴിവാക്കിയും തുകയുടെ ഭൂരിഭാഗവും അപഹരിക്കുന്ന അനാമത്ത് ചെലവുകള്‍ നിയന്ത്രിച്ചും ചെലവ് കുറയ്ക്കാം. ബിസിനസ് മോഡലിലോ ഉല്‍പ്പന്നത്തിന്റെയോ സ്ഥാപനത്തിന്റെയോ ഘടനയില്‍ തന്നെയോ മാറ്റം വരുത്തിക്കൊണ്ട്, എന്നാല്‍ സ്ഥാപനത്തിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ചെലവ് ചുരുക്കാം. ആദ്യത്തെ രീതി, താരതമ്യേന നടപ്പിലാക്കാന്‍ എളുപ്പമുള്ളതാണ്. എന്നാല്‍, അതുകൊണ്ടുണ്ടാകുന്ന ഫലവും സ്ട്രാറ്റജിക് കോസ്റ്റ് മാനേജ്‌മെന്റിനേക്കാള്‍ കുറവായിരിക്കും.

5. ശരിയായ ആശയവിനിമയം: മാര്‍ഗരേഖ വിജയത്തിലെത്തണമെങ്കില്‍, ജീവനക്കാരുടെ പിന്തുണ അത്യാവശ്യമാണ്. ഈ യത്‌നത്തില്‍ ഓരോ വ്യക്തിയുടെയും പങ്കെന്താണെന്ന് വ്യക്തമായും കൃത്യമായും പറഞ്ഞുകൊടുക്കാന്‍ മേലുദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 'നിലവിലുള്ള സ്വസ്ഥതയെ തകിടംമറിക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരമായി' ചെലവുചുരുക്കല്‍ നടപടികള്‍ ജീവനക്കാര്‍ക്ക് തോന്നരുത്.

6. പുരോഗതി വിലയിരുത്തുക: അടുത്തതായി, ചെലവ് ചുരുക്കല്‍ പദ്ധതിയിലൂടെ ലക്ഷ്യമിട്ടതും യാഥാര്‍ത്ഥ്യമായതും തമ്മില്‍ താരതമ്യം ചെയ്യണം. ഏത് നിലവാരത്തിലേക്കാണ് ചെലവുകള്‍ എത്തേണ്ടതെന്ന് ആദ്യഘട്ടത്തില്‍ തന്നെ തീരുമാനിക്കെപ്പട്ടിട്ടുണ്ട്. അത് എത്തിച്ചേരാന്‍ കഴിഞ്ഞോ എന്ന് പരിശോധിക്കണം. മാനദണ്ഡങ്ങളില്‍ പിഴവുകളുണ്ടെങ്കില്‍ അവ തിരുത്തെപ്പടണം.

ധനം മാഗസിന്‍ 2009 ഏപ്രില്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. {ലേഖകന്‍ - കെ.എ.ഫെലിക്‌സ് (ലേഖകനുമായി ബന്ധപ്പെടാം: felix@costingadvisor.com) }

Similar News