നവംബര്‍ 30 ന് ഉള്ളില്‍ ഇക്കാര്യം ചെയ്തില്ലെങ്കില്‍ പെന്‍ഷന്‍ നഷ്ടമായേക്കും

ലൈഫ് സര്‍ട്ടിഫിക്കറ്റ് നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കാം. അല്ലാത്ത പക്ഷം പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

Update:2021-10-22 17:42 IST

പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ നവംബര്‍ 30 വരെ അവസരം. 80 വയസിന് മുകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനാവുക. അതില്‍ താഴെ പ്രായമുള്ളവര്‍ക്ക് നവംബര്‍ 1 മുതല്‍ 30 വരെയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരം.

പെന്‍ഷന്‍ വാങ്ങുന്ന ആള്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കാം. അല്ലാത്ത പക്ഷം പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ജീവന്‍ പ്രമാണ്‍ വെബ്‌സൈറ്റ് (
https://jeevanpramaan.gov.in
) അല്ലെങ്കില്‍ ആപ്പ് ഉപയോഗിക്കാം. പേര്, മൊബൈല്‍ നമ്പര്‍, ആധാര്‍, പെന്‍ഷന്‍ നമ്പര്‍ (പിപിഒ) എന്നിവയാണ് ഇതിനായി വേണ്ടത്. സംസ്ഥാനത്തെ അക്ഷയ അക്ഷയ കേന്ദ്രങ്ങളിലും ഈ സേവനം ലഭ്യമാണ്.
പെന്‍ഷന്‍ എത്തുന്ന ബാങ്കില്‍ നേരിട്ട് പോയി ഫോം പൂരിപ്പിച്ച് നല്‍കിയും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം . ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ പോസ്റ്റ് ഓഫീസ് ഡോര്‍സ്‌റ്റെപ്പ് സേവനവും ഉപയോഗിക്കാം. പോസ്റ്റ്മാന്‍ വീട്ടിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കും.


Tags:    

Similar News