ഭാവി ഡിജിറ്റല്‍ കറന്‍സിയുടേതോ..? 90 ശതമാനം കേന്ദ്ര ബാങ്കുകളും സിബിഡിസിയുടെ പിന്നാലെ

ക്രിപ്‌റ്റോകളുടെ പ്രചാരം കേന്ദ്ര ബാങ്കുകള്‍ക്ക് സിബിഡിസിയിന്മേലുള്ള താല്‍പ്പര്യം വര്‍ധിപ്പിച്ചു എന്നാണ് വിലയിരുത്തല്‍;

Update:2022-05-12 09:00 IST
ഭാവി ഡിജിറ്റല്‍ കറന്‍സിയുടേതോ..? 90  ശതമാനം കേന്ദ്ര ബാങ്കുകളും സിബിഡിസിയുടെ പിന്നാലെ
  • whatsapp icon

ഭാവി ഡിജിറ്റല്‍ കറന്‍സികളുടേതാവുമെന്ന സൂചന നല്‍കി ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് (ബിഐഎസ്) സര്‍വെ . ലോകത്തെ 90 ശതമാനം കേന്ദ്ര ബാങ്കുകളും ഡിജിറ്റല്‍ കറന്‍സി (CBDC -Central Bank Digital Currency) പുറത്തിറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്നാണ് ബിഐഎസിന്റെ കണ്ടെത്തല്‍.

ബിഐസ് നത്തിയ സര്‍വെയില്‍ 81 കേന്ദ്ര ബാങ്കുകളാണ് പങ്കെടുത്തത്. അതില്‍ 50 ശതമാനം ബാങ്കുകളും സിബഡിസി അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഏതെങ്കിലും ഒരു ഘട്ടത്തിലൂടെ കടന്നു പോവുന്നവയാണ്. 26 ശതമാനം ബാങ്കുകളും സിബിഡിസിയുടെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. സര്‍വെയില്‍ പങ്കെടുത്ത അഞ്ചില്‍ ഒന്ന് ബാങ്കുകളും റീട്ടെയില്‍ സിബിഡിസി പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്. പൊതു ജനങ്ങള്‍ക്ക് ഇടപാടുകള്‍ നടത്താനാവുക റീട്ടെയില്‍ സിബിഡിസിയില്‍ ആണ്. 70 ശതമാനം കേന്ദ്ര ബാങ്കുകളും സ്വകാര്യ മേഖലയിലെ ഇടനിലക്കാര്‍ വഴി ഡിജിറ്റല്‍ കറന്‍സി പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നത്.

കോവിഡിനെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതും ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പ്രചാരം കൂടിയതും കേന്ദ്ര ബാങ്കുകള്‍ക്ക് സിബിഡിസിയിന്മേലുള്ള താല്‍പ്പര്യം വര്‍ധിപ്പിച്ചു എന്നാണ് ബിഐഎസിന്റെ വിലയിരുത്തല്‍. 2020 ഒക്ടോബറില്‍ കരീബിയന്‍ രാജ്യമായ ബഹാമാസ് ആണ് ലോകത്ത് തന്നെ ആദ്യമായി സിബിഡിസി പുറത്തിറക്കിയത്. പിന്നീട് നൈജീരിയ, ഈസ്റ്റേണ്‍ കരീബിയന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും ഡിജിറ്റല്‍ കറന്‍സികള്‍ അവതരിപ്പിച്ചു. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. 

Tags:    

Similar News