ആധാര്‍ കാര്‍ഡ് വിലാസം മാറ്റാന്‍ സ്വന്തം സാക്ഷ്യം മതിയെന്നു വിജ്ഞാപനം

Update: 2019-11-14 08:27 GMT

ആധാര്‍ കാര്‍ഡിലെ വിലാസം മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലളിതമാക്കി. ആധാര്‍ നമ്പറുള്ള വ്യക്തിക്ക് കേന്ദ്ര ഐഡന്റിറ്റി ഡാറ്റാ ശേഖരത്തില്‍ നല്‍കിയിരിക്കുന്ന അഡ്രസിന് പകരം പുതിയ അഡ്രസ് നല്‍കണമെങ്കില്‍ ഇനി മുതല്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.

സംസ്ഥാനങ്ങള്‍ മാറി ജോലി ചെയ്യുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മറ്റും ആധാറിലെ വിലാസ മാറ്റം അനിവാര്യമാണ്. ആധാറില്‍ ജന്മനാടിന്റെ വിലാസമായതിനാല്‍  ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന പ്രദേശങ്ങളില്‍  ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ഇവര്‍ക്കു സാധിച്ചിരുന്നില്ല.

പുതിയ ഗസറ്റ് വിജ്ഞാപന പ്രകാരം ആധാറില്‍ റെസിഡന്‍ഷ്യല്‍ വിലാസം ഉണ്ടായിരിക്കേ തന്നെ  ജോലി ചെയ്യുന്ന സ്ഥലത്തെ വിലാസം നല്‍കാം. ബാങ്ക് അക്കൗണ്ട് എളുപ്പത്തില്‍ തുറക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ആധാറിലെ അഡ്രസ് തിരുത്തല്‍ നടപടികള്‍ ലഘൂകരിച്ചിരിക്കുന്നതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.ഉപഭോക്താവിനെ തിരച്ചറിയുന്നതിനായി ബാങ്കുകള്‍ ആവശ്യപ്പെടുന്ന കെവൈസി  ഫോം നല്‍കുമ്പോള്‍ അഭിമുഖീരിക്കുന്ന പ്രശ്നങ്ങള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്താണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. വിലാസം തിരുത്തുന്നതിനുള്ള നിയമം ലഘൂകരിക്കാനുള്ള ദീര്‍ഘകാല ആവശ്യം ഉണ്ടായിരുന്നു. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാറിലെ പേര്, ലിംഗഭേദം, ജനനത്തീയതി എന്നിവ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില നിയമങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. ആധാറിലെ ചില വിശദാംശങ്ങള്‍ ഇപ്പോള്‍ ഒരു തവണ മാത്രമേ അപ്ഡേറ്റ് ചെയ്യാന്‍ കഴിയൂ.

ആധാര്‍ കാര്‍ഡിലെ ജനനത്തീയതി അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ യുഐഡിഐ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ഒരാള്‍ക്ക് ഒരു തവണ മാത്രമേ ജനനത്തീയതി അപ്ഡേറ്റ് ചെയ്യാന്‍ കഴിയൂ. ഐഡിഐഐയുടെ ഓഫീസ് മെമ്മോറാണ്ടം അനുസരിച്ച്, ഒരു ആധാര്‍ കാര്‍ഡ് ഹോള്‍ഡര്‍ക്ക് ഇപ്പോള്‍ രണ്ടുതവണ മാത്രമേ ആധാര്‍ കാര്‍ഡില്‍ അവരുടെ പേര് അപ്ഡേറ്റ് ചെയ്യാന്‍ കഴിയൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News