ഐശ്വര്യ റായിയുടെ ആസ്തി കേട്ടാല്‍ ഞെട്ടും; ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതാ ചലച്ചിത്ര താരം
പ്രിയങ്ക ചോപ്രയുടെ ആസ്തി 650 കോടി രൂപ
ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ വനിതകളുടെ സ്ഥാനം എപ്പോഴും രണ്ടാമതാണ്. സാങ്കേതിക രംഗത്തും അഭിനയം, തിരക്കഥ തുടങ്ങിയ മേഖലകളിലും എണ്ണം പറഞ്ഞ സാന്നിധ്യമായി ഉയര്‍ന്നു വരാന്‍ സാധിച്ച വനിതകള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. പ്രധാന പുരുഷ കഥാപാത്രങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നതു മാത്രമാണ് ഭൂരിഭാഗം സിനിമകളിലും വനിതകള്‍ക്ക് ലഭിക്കുന്ന റോളുകള്‍. എന്നാല്‍ സമ്പത്തിന്റെ കാര്യത്തില്‍ സിനിമാ വ്യവസായ മേഖലയില്‍ ആകര്‍ഷകമായ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ റായ്. സഹ പുരുഷ താരങ്ങളെ വളരെയധികം പിന്നാലാക്കി കുതിക്കുകയാണ് ഐശ്വര്യ.
പ്രമുഖ കമ്പനികളുടെ ബ്രാൻഡ് അംബാസിഡര്‍ എന്ന നിലയില്‍ ലഭിക്കുന്നത് കോടികള്‍
ഹിന്ദിയില്‍ മാത്രമല്ല, തമിഴ്, ഹോളിവുഡ് രംഗങ്ങളിലും അന്താരാഷ്ട്ര കമ്പനികളുടെ ബ്രാൻഡ് അംബാസിഡര്‍ എന്ന നിലയിലും കോടികളാണ് ഈ വനിത സ്വന്തമാക്കുന്നത്. 862 കോടിയുടെ ആസ്തിയാണ് ഐശ്വര്യക്കുളളത്. തമിഴ് ഇതിഹാസമായ പൊന്നിയിൻ സെൽവനെ ആസ്പദമാക്കി മണിരത്നം ഒരുക്കിയ ചലച്ചിത്രത്തില്‍ 15 കോടിയാണ് പ്രതിഫലമായി ഇവര്‍ വാങ്ങിയത്. ഒരു ചിത്രത്തിന് 10 കോടി രൂപയാണ് ഇവർ ഈടാക്കുന്നത്. കൂടാതെ രാജ്യാന്തര കമ്പനികളുടെ ബ്രാൻഡ് അംബാസിഡര്‍ എന്ന നിലയില്‍ പ്രതിദിനം 7 കോടി രൂപ വരെ ലഭിക്കുന്നതും ഐശ്വര്യയുടെ ആസ്തിയില്‍ ഗണ്യമായ സംഭാവന നൽകുന്നു.
പുരുഷ താരങ്ങളേക്കാള്‍ കൂടുതല്‍ ആസ്തി
ഐശ്വര്യയുടെ സമ്പത്ത് ഭർത്താവ് അഭിഷേക് ബച്ചനെക്കാൾ മൂന്നിരട്ടിയാണ്, അഭിഷേകിന്റെ ആസ്തി 280 കോടി രൂപയാണ്. രൺബീർ കപൂർ (345 കോടി രൂപ), പ്രഭാസ് (200 കോടി രൂപ), രൺവീർ സിംഗ് (500 കോടി രൂപ) തുടങ്ങിയ മുൻനിര പുരുഷ ചലച്ചിത്ര താരങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് അവര്‍.
മറ്റു വനിതാ താരങ്ങളും ആസ്തിയുടെ കാര്യത്തില്‍ പുരുഷ നടന്മാരെ മറികടക്കുന്നു. പ്രിയങ്ക ചോപ്രയുടെ ആസ്തി 650 കോടി രൂപയാണ്. ആലിയ ഭട്ട് 550 കോടി, ദീപിക പദുക്കോൺ 500 കോടി, കരീന കപൂർ 485 കോടി, കത്രീന കൈഫ് 250 കോടി, നയൻതാര 200 കോടി എന്നിങ്ങനെയാണ് മറ്റു വനിതാ താരങ്ങളുടെ സമ്പത്ത്.