ആമസോണ്‍ സമ്പന്നന്റെ വിവാഹ മോചനം 38.3 ബില്യണ്‍ ഡോളറിന്!

Update: 2019-07-06 09:56 GMT

38.3 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ (2.6 ലക്ഷം കോടി ഇന്ത്യന്‍ രൂപ). അതായത് ഇന്ത്യ നടത്താന്‍ പോകുന്ന ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടിനേക്കാള്‍ വലിയ തുക! 25 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ജെഫ് ദമ്പതികള്‍ തീരുമാനിക്കുന്നത് 2019 ന്റെ തുടക്കത്തില്‍ ആയിരുന്നു. ട്വിറ്ററില്‍ ഒരു സംയുക്ത പ്രസ്താവനയില്‍ ആയിരുന്നു ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. അക്കാര്യത്തില്‍ ഇപ്പോള്‍ അന്തിമ ധാരണ ആയിരിക്കുകയാണ്.

ആമസോണിന്റെ ഔട്ട്സ്റ്റാന്റിങ് സ്റ്റോക്കിന്റെ നാല് ശതമാനമോ അല്ലെങ്കില്‍ 19.7 മില്യണ്‍ ഓഹരികളോ മക്കന്‍സിയുടെ പേരില്‍ എഴുതി നല്‍കാം എന്നായിരുന്നു കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോടതിയ്ക്ക് മുന്നില്‍ ജെഫ് ബെസോസ് അറിയിച്ചിരുന്നത്. എന്നാല്‍ 38.3 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കാം എന്നാണ് പുതിയ ധാരണ.

മെക്സിക്കോയില്‍ ജനിച്ച്, പിന്നീട് അമേരിക്കയില്‍ എത്തി ലോകം കീഴടക്കിയ വ്യക്തി എന്ന നിലയിലാണ് ലോകത്തെ ഏറ്റവും സമ്പന്നന്‍ എന്ന് ഫാര്‍ബ്സ് മാസിക വിശേഷിപ്പിച്ച ജെഫ് ബെസോസിനെ സംരംഭക ലോകം ഉറ്റുനോക്കുന്നത്.

Similar News