രണ്ടാം മോദി സർക്കാർ അധികാരത്തിലേറുമ്പോൾ തനിക്ക് ഉത്തരവാദിത്തങ്ങൾ നൽകരുതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജെയ്റ്റ്ലി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
"കഴിഞ്ഞ 18 മാസമായി എനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയെ അതിജീവിക്കാന്‍ ഡോക്ടര്‍മാര്‍ സഹായിച്ചു. ഇനി കുറച്ചു സമയം പുതിയ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറിനിൽക്കണം. അങ്ങനെ ചികിത്സയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധിക്കാന്‍ സാധിക്കും."
താങ്കളുടെ സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരവുമായിരുന്നുവെന്നും മോദിക്കുള്ള കത്തില്‍ അദ്ദേഹം പറയുന്നു. നാളെയാണ് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്.