ട്രംപ് മരവിപ്പിച്ച ഗ്രീന്‍ കാര്‍ഡ് പുനരാരംഭിച്ച് ബൈഡന്‍

ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേര്‍ക്ക് നേട്ടമാകും. പുതിയ തീരുമാനം അറിയാം.

Update: 2021-02-25 05:20 GMT

file

ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ അമേരിക്കയില്‍ കടക്കുന്നതിനുണ്ടായിരുന്ന വിലക്ക് റദ്ദാക്കി പ്രസിഡന്റ് ജോ ബൈഡന്‍. യുഎസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിനായി രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവാണ് ബൈഡന്‍ അസാധുവാക്കിയത്.

വിലക്ക് നീങ്ങിയതോടെ അന്യരാജ്യക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോലി തേടുന്നവര്‍ക്കും ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിച്ച് കാത്തിരിക്കാം. നിലവില്‍ അപേക്ഷയില്‍ വിലക്കുണ്ടായിരുന്നവര്‍ക്ക് ഇനി നടപടികള്‍ എളുപ്പത്തിലാക്കാം.

യുഎസ് സ്വദേശികള്‍ക്ക് മാത്രം ഗ്രീന്‍കാര്‍ഡ് എന്ന നിയമം കഴിഞ്ഞ ഏപ്രിലില്‍ കോവിഡ് പ്രതിസന്ധിയുടെ ഭാഗമായിട്ടാണ് ട്രംപ് നടപ്പാക്കിയത്. എന്നാല്‍ മറ്റു രാജ്യങ്ങളിലായി ജോലി ചെയ്യുന്ന പൗരന്മാരെയും കുടുംബാംഗങ്ങളെയും തൊഴില്‍ തേടി അമേരിക്കയിലേക്ക് വരുന്ന വിദേശികളെയും ഇത് കഷ്ടത്തിലാക്കുകയായിരുന്നു.
ട്രംപിന്റെ ഉത്തരവ് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് ബൈഡന്‍ വ്യക്തമാക്കി. അമേരിക്കയിലെ ചില കുടുംബാംഗങ്ങളെയും നിയമപരമായുള്ള സ്ഥിരതാമസക്കാരെയും അവരുടെ കുടുംബങ്ങളുമായി ഒരുമിച്ച് ജീവിക്കുന്നതിനാണ് ഇത് തടസ്സമായിരുന്നത്. ഇത്തരം പരാതികളുണ്ടായിരുന്ന നിരവധി പേരുണ്ടായിരുന്നെന്നും ഭരണാധികാരി ന്നെ നിലയില്‍ അത് പുന പരിശോധിക്കുകയാണ് ചെയ്തതെന്നും ബെഡന്‍ വ്യക്തമാക്കി.
പ്രതിവര്‍ഷം 11 ലക്ഷം ഗ്രീന്‍ കാര്‍ഡാണ് അമേരിക്ക നല്‍കുന്നത്. നിരവധി ഇന്ത്യക്കാരാണ് ഓരോ വര്‍ഷവും ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നത്. വിദേശ പഠനത്തിനുശേഷം യുഎസ് പൗരത്വം എടുക്കുക എന്ന സ്വപ്‌നത്തിനാണ് വീണ്ടും പച്ചക്കൊടി ഉയര്‍ന്നിട്ടുള്ളത്.
ട്രംപിന്റെ കടുത്ത കുടിയേറ്റ നയങ്ങളില്‍ പലതും തിരിച്ചെടുക്കുമെന്ന് ഡെമോക്രാറ്റായ ബൈഡന്‍ പ്രതിജ്ഞയെടുത്തു. മാര്‍ച്ച് 31 ന് കാലഹരണപ്പെടാനിരുന്ന വിസ നിരോധനം പിന്‍വലിക്കണമെന്ന് കുടിയേറ്റ അഭിഭാഷകര്‍ കഴിഞ്ഞ ആഴ്ചകളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.



Tags:    

Similar News