ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 14, 2022
ട്വിറ്റര്‍ സ്വന്തമാക്കാന്‍ 41 ബില്യന്‍ ഡോളറിന്റെ ഓഫറുമായി ഇലോണ്‍ മസ്‌ക്. സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. ലുമിനസ് പവറിന്റെ ഹോം ഇലക്ട്രിക്കല്‍ ബിസിനസ് ഏറ്റെടുത്ത് ആര്‍ആര്‍ കാബെല്‍. വാഹനങ്ങള്‍ക്ക് 2.5 ശതമാനം വിലവര്‍ധനവുമായി മഹീന്ദ്ര. ഹോണ്ട സിറ്റി ഹൈബ്രിഡ് അവതരിപ്പിച്ചു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ട്വിറ്റര്‍ സ്വന്തമാക്കാന്‍ 41 ബില്യന്‍ ഡോളറിന്റെ ഓഫറുമായി ഇലോണ്‍ മസ്‌ക്
ഓഹരി സ്വന്തമാക്കിയതിനു പിന്നാലെ ട്വിറ്ററിന് വിലയിട്ട് ഇലോണ്‍ മസ്‌ക്. 41 ബില്യന്‍ ഡോളറാണ് (ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാന്‍ ഓഫര്‍ ചെയ്തത്. ഒരു ഓഹരിക്ക് 54.20 ഡോളറാണ് (ഏകദേശം 4,125 രൂപ) വാഗ്ദാനം ചെയ്തത്. നേരത്തെ, മൂന്ന് ബില്യണ്‍ ഡോളറിന് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികള്‍ മസ്‌ക് സ്വന്തമാക്കിയിരുന്നു.
സ്വര്‍ണ വില ഇന്നും വര്‍ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയാണ് വര്‍ധിച്ചത്. 4955 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ച് 39640 രൂപയായി.
ലുമിനസ് പവറിന്റെ ഹോം ഇലക്ട്രിക്കല്‍ ബിസിനസ് ഏറ്റെടുത്ത് ആര്‍ആര്‍ കാബെല്‍
ഫ്രഞ്ച് എഞ്ചിനീയറിംഗ് കമ്പനിയായ ഷ്‌നൈഡറില്‍ നിന്ന് ലുമിനസ് പവറിന്റെ ഹോം ഇലക്ട്രിക്കല്‍ ബിസിനസ് (എച്ച്ഇബി) ഏറ്റെടുത്തതായി ആര്‍ആര്‍ കാബെല്‍. ഇക്വിറ്റി സ്ഥാപനമായ ടിപിജി ക്യാപിറ്റല്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വയറുകളുടെയും കേബിളുകളുടെയും നിര്‍മാതാക്കളായ ആര്‍ആര്‍ കാബെല്‍ ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫാനുകള്‍, ലൈറ്റുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ ഒരു പോര്‍ട്ട്‌ഫോളിയോ ഉള്ള ആര്‍ആര്‍ കാബെലിന്റെ ഈ പുതിയ ഏറ്റെടുക്കല്‍ ഉപഭോക്തൃ ഇലക്ട്രിക്കല്‍ ഗുഡ്‌സ് ബിസിനസിനെ ശക്തിപ്പെടുത്തുമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ശ്രീഗോപാല്‍ കബ്ര വ്യക്തമാക്കി.
വാഹനങ്ങള്‍ക്ക് 2.5 ശതമാനം വിലവര്‍ധനവുമായി മഹീന്ദ്ര
തങ്ങളുടെ വാഹനങ്ങളുടെ വിലയില്‍ 2.5 ശതമാനം വരെ വര്‍ധനവുമായി ഇന്ത്യന്‍ ഓട്ടോമോട്ടീവ് കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്. വില വര്‍ധനവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. കമ്പനിയുടെ ഈ വില വര്‍ധന തങ്ങളുടെ ശ്രേണികളിലുടനീളം 10,000 63,000 രൂപ വരെ വില ഉയരാന്‍ കാരണമാകും.
ഹോണ്ട സിറ്റി ഹൈബ്രിഡ് അവതരിപ്പിച്ചു
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഏറ്റവും പുതിയ സിറ്റി ഇ:എച്ച്ഇവി ഹൈബ്രിഡ് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍സൈക്കിള്‍ ഉഛഒഇ ശഢഠഋഇ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്. ഈ എഞ്ചിനുമായി ഘട്ടിപ്പിച്ചിരിക്കുന്ന സ്വയം ചാര്‍ജ് ആകുന്ന 2മോട്ടോര്‍ ഇസിവിടി ഹൈബ്രിഡ് സിസ്റ്റം, ലിഥിയംഅയണ്‍ ബാറ്ററിയുള്ള ഇന്റലിജന്റ് പവര്‍ യൂണിറ്റ് (കജഡ) എന്നിവയാണ് മോഡലിന് നല്‍കിയിരിക്കുന്നത്.