ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 20, 2021

പുതിയ ഇപിഎഫ്ഒ എന്റോള്‍മെന്റുകള്‍ 24 ശതമാനം ഉയര്‍ന്ന് 12.54 ലക്ഷമായി. സര്‍വകാല റെക്കോര്‍ഡുകള്‍ കീഴടക്കി ബിറ്റ്‌കോയിന്‍, പത്തു ദിവസത്തിനുശേഷം കേരളത്തില്‍ സ്വര്‍ണവില വര്‍ധനവ്. ഇന്ധനവില ജിഎസ്ടി പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് നിര്‍മല സീതാരാമന്‍. ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍.

Update: 2021-02-20 16:22 GMT

ഇപിഎഫ്ഒ: പുതിയ എന്റോള്‍മെന്റുകള്‍ 24 ശതമാനം ഉയര്‍ന്ന് 12.54 ലക്ഷമായി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള പുതിയ എന്റോള്‍മെന്റുകള്‍ 12.54 ലക്ഷമായി ഉയര്‍ന്നു. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 24 ശതമാനം ആണ് വര്‍ധിച്ചത്. ഇപിഎഫ്ഓ ശനിയാഴ്ച പുറത്തിറക്കിയ താല്‍ക്കാലിക ശമ്പള ഡാറ്റ ഇക്കാര്യം വ്യക്തമാക്കുന്നതായി തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
56000 ഡോളറിന് മേലെ ഉയര്‍ന്ന് ബിറ്റ്‌കോയിന്‍
ബിറ്റ്‌കോയിന്‍ മൂല്യം സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് 56,620 ഡോളറിലെത്തി. പ്രതിവാര നേട്ടം 18 ശതമാനമായി. ഈ വര്‍ഷം ഇത് 92 ശതമാനത്തിലധികം ആണ് ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്റ്റോകറന്‍സി മൂല്യം ഉയര്‍ന്നിട്ടുള്ളത്.
ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കും; നിര്‍മല സീതാരാമന്‍
നിലവില്‍ രാജ്യത്തെ ഇന്ധന വില നിലവില്‍ ജിഎസ്ടി പരിധിയിലല്ല. പകരം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രത്യേകം നികുതികളാണ് ഇന്ധനത്തിന് ചുമത്തുന്നത്. എന്നാല്‍ ജിഎസ്ടി പിരിധിയിലേക്ക് ഇന്ധനവില കൊണ്ടുവരാന്‍
ശ്രമിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. വിഷയത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രവും ജിഎസ്ടി കൗണ്‍സിലില്‍ വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ധനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ രാജ്യ വ്യാപകമായി ഒറ്റവിലയാകും. നിലവില്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ വിലയാണ്.
ഇന്ധനവില വര്‍ധനവ് കേന്ദ്ര നയങ്ങളിലെ പിഴവ് മൂലമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി
ഇന്ധന വിലക്കയറ്റത്തിനും ജനങ്ങളുടെ കഷ്ടപ്പാടിനും കാരണം കേന്ദ്ര സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങളെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നികുതിയിനത്തിലെ സംസ്ഥാന വിഹിതം ഇല്ലാതാക്കിയശേഷം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറയുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ 100 രൂപയിലേറെയാണ് പെട്രോള്‍വില.
സംസ്ഥാനത്ത് പത്തു ദിവസത്തിനു ശേഷം സ്വര്‍ണവില വര്‍ധനവ്
കേരളത്തില്‍ 10 ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലക്കയറ്റം. ശനിയാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് വില 34,600 രൂപയായി. ഒരു ഗ്രാമിന് 4,325 രൂപയായി. ഇന്നലെ 34,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. വെള്ളി ഗ്രാമിന് 69 രൂപയാണ് ഇന്നത്തെ നിരക്ക്. രാജ്യാന്ത വിപണിയിലെ ചലനം പ്രമാണിച്ചാണ് ഇന്ത്യയില്‍ ഈ ആഴ്ച്ച മുഴുവന്‍ സ്വര്‍ണവില താഴോട്ടു പോയത്.
വെളിച്ചെണ്ണ വിലയാണ് സര്‍വ്വകാല റെക്കോര്‍ഡ് നേടി ഉയരത്തില്‍
വെള്ളിയാഴ്ച വില സര്‍വകാല റെക്കോര്‍ഡും ഭേദിച്ച് മുന്നോട്ട്. കൊച്ചിയില്‍ വെളിച്ചെണ്ണ ഒരു ക്വിന്റലിന് 350 രൂപയാണ് വര്‍ധിച്ചത്. 2020 ല്‍ ഏറ്റവും ഉയര്‍ന്ന വില, കിലോഗ്രാമിന് 155.50 രൂപയായിരുന്നു. അതാണ് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ അമ്പത് രൂപ കൂടി 205.50 രൂപയായത്.








Tags:    

Similar News