നിറ്റാ ജെലാറ്റിന്‍ കമ്പനിയുടെ കാക്കനാട്ടും കൊരട്ടിയിലുമുള്ള ഫാക്ടറികള്‍ക്ക് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) ഉറച്ച പ്രതിബദ്ധതയ്ക്കുള്ള ടിപിഎം സര്‍ട്ടിഫിക്കേഷന്‍ അസസ്സ്‌മെന്റ് ഓഫ് സ്‌ട്രോങ് കമ്മിറ്റ്‌മെന്റ് ലഭിച്ചു. സിഐഐയുടെ ഈ ബഹുമതി ലഭിക്കുന്ന കേരളത്തിലെ ആദ്യ കമ്പനിയാണ് നിറ്റാ ജെലാറ്റിന്‍. കമ്പനിയുടെ മികച്ച ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ്റൊരു അംഗീകാരമാണ് ഇതെന്ന് നിറ്റാ ജെലാറ്റിന്‍ ഇന്ത്യ ജനറല്‍ മാനേജര്‍ പ്രദീപ്കുമാര്‍ പറഞ്ഞു. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ കമ്പനിയെ ഇത് പ്രാപ്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിഐഐ ഏര്‍പ്പെടുത്തിയ 5എസ്, കെയ്‌സന്‍ എന്നീ അവാര്‍ഡുകള്‍ നിറ്റാ ജെലാറ്റിന്‍ നേരത്തെ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബിസിനസ് എക്‌സലെന്‍സ് മെച്ച്യൂറിറ്റി അസസ്സ്‌മെന്റ് പ്രോഗ്രാമില്‍ സ്വര്‍ണ ബഹുമതിയും കമ്പനി കരസ്ഥമാക്കിയിരുന്നു. കോവിഡ്19 മഹാമാരിക്കിടയിലും ഈ സാമ്പത്തിക വര്‍ഷത്തെ മൂന്ന് പാദങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കമ്പനിക്കായിട്ടുണ്ട്. ഇതിന് പുറമേ കമ്പനിയുടെ കൊരട്ടിലുള്ള ഫാക്ടറിയെ ഗാര്‍ഡന്‍ ഫാക്ടറിയായി രൂപാന്തരപ്പെടുത്തുകയും പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന സംഭാവനയ്ക്ക് നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.