ഗ്യാസ് സിലിണ്ടറിന് വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാം
പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റം വരുത്തിയിട്ടില്ല
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് വില വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 6.50 രൂപയാണ് കൂട്ടിയത്. വ്യാഴാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന സബ്സിഡിയില്ലാത്ത ഈ വാണിജ്യ സിലിണ്ടറുകള്‍ക്ക് ഡല്‍ഹിയില്‍ 1,952.50 രൂപയും ചെന്നൈയില്‍ 1,817 രൂപയുമാണ് വില. പ്രാദേശിക നികുതികള്‍ കൂടി ചേര്‍ത്താല്‍ വിലയില്‍ നേരിയ മാറ്റം ഉണ്ടാകും.
ജൂലൈ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 30 രൂപ കണ്ട് കുറച്ചിരുന്നു. ഓരോ മാസാദ്യവും വില പുതുക്കുന്നതാണ് രീതി. പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റം വരുത്തിയിട്ടില്ല. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിലും മാറ്റമില്ല.