'സുനാമി പോലെ കൊറോണ': വരുന്നത് വന്‍ സാമ്പത്തിക തകര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി

Update: 2020-03-17 12:00 GMT

കൊറോണ വൈറസ് പടരുന്നതു മൂലം രാജ്യം വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുനാമി ദുരന്തത്തെ ഓര്‍മ്മിപ്പിക്കും വിധം അടുത്ത ആറു മാസം ഭാവനാതീതമായത്ര ഗുരുതര സ്വാഭാവമുള്ള സാമ്പത്തികക്കുഴപ്പമായിരിക്കും രാജ്യത്തുണ്ടാവുക. ഇതിന്റെ കടുത്ത യാതനകള്‍ നേരിയേണ്ടിവരും ജനങ്ങള്‍ക്കെന്നും പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞു.കോറൊണ വൈറസ് എന്ന് പറയുന്നത് സുനാമി പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ സ്വയം

തയ്യാറാകേണ്ടത് കോവിഡ് -19 നെതിരെ മാത്രമല്ല, വരാനിരിക്കുന്ന സാമ്പത്തിക

നാശത്തെ പ്രതിരോധിക്കാനുമാണ്. ഇത് വീണ്ടും വീണ്ടും പറയേണ്ടിവരുന്നതില്‍

ഞാന്‍ ഖേദിക്കുന്നു. പക്ഷേ അടുത്ത ആറു മാസത്തിനുള്ളില്‍ നമ്മുടെ ആളുകള്‍

സങ്കല്‍പ്പിക്കാനാവാത്ത വേദനയിലൂടെ കടന്നു പോകാനുള്ള സാധ്യതയാണ്

തെളിഞ്ഞുവരുന്നത് - രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി

'ഞാന്‍

നിങ്ങളോട് ഒരു കഥപറയാം. ആന്‍ഡമാന്‍ നിക്കോബാറില്‍ സുനാമി വരുന്നതിന്

മുമ്പ് കടല്‍വെള്ളം ഉള്‍വലിഞ്ഞു. വെള്ളം വലിയ രീതിയില്‍ കുറഞ്ഞതോടെ

തദ്ദേശവാസികള്‍ മീന്‍ പിടിക്കാന്‍ കടലിലേക്കിറങ്ങി. ആ സമയത്താണ് ജലനിരപ്പ്

പെട്ടെന്ന് ക്രമാതീതമായി ഉയര്‍ന്നത്. ഞാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ്

നല്‍കുന്നു' - രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഈ കാര്യങ്ങള്‍

മനസ്സിലാകുന്നില്ല.നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന്

സമ്പദ്വ്യവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഇത് എങ്ങനെ

പ്രവര്‍ത്തിക്കുന്നു എന്ന് അദ്ദേഹത്തിനറിയില്ല. രാജ്യം ഒരു അപകടത്തിലേക്ക്

പോകുകയാണെന്ന കാര്യം പ്രധാനമന്ത്രി മനസിലാക്കുന്നുമില്ല.

'കൊറോണ

വൈറസ് എന്നു പറയുന്നത് വളരെ വലിയൊരു പ്രശ്നമാണ്. പ്രശ്നത്തെ

അവഗണിക്കുന്നതല്ല അതിനുള്ള പരിഹാരം. ശക്തമായ നടപടികള്‍ എടുത്തില്ലെങ്കില്‍

ഇന്ത്യന്‍ സാമ്പത്തിക മേഖല തകരും. സര്‍ക്കാര്‍ ആകെ അന്ധാളിച്ച്

നില്‍ക്കുകയാണ്.' എന്ന് നേരത്തെ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ട്വീറ്റ് ചെയ്തിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News