2024 ലെ ധനം ജനറല്‍ ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ബജാജ് അലയന്‍സിന്
അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബജാജ് അലയന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് കെ.വി ദീപു
വിപണി വിഹിതം, പ്രീമിയത്തിലുള്ള വളര്‍ച്ച, ലാഭക്ഷമത തുടങ്ങിയ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചതാണ് ബജാജ് അലയന്‍സിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. എറണാകുളം ലെ മെറിഡിയിനില്‍ നടന്ന 7ാമത് ബി.എസ്.എഫ്.ഇ സമ്മിറ്റിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറും ആര്‍.ബി.ഐ മുന്‍ ഇ.ഡി യുമായ എസ്. ഗണേഷ് കുമാറില്‍ നിന്ന് ബജാജ് അലയന്‍സിന് വേണ്ടി സീനിയര്‍ വൈസ് പ്രസിഡന്റ് കെ.വി ദീപു അവാര്‍ഡ് സ്വീകരിച്ചു. ധനം ബിസിനസ് മീഡിയ ചെയര്‍മാനും ചീഫ് എഡിറ്ററുമായ കുര്യന്‍ എബ്രഹാം, ഇസാഫ് സ്മാള്‍ ഫിനാന്‍സ് ചെയര്‍മാന്‍ പി.ആര്‍ രവി മോഹന്‍, കെ. വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി ചാര്‍ട്ടേണ്ട് ആന്‍ഡ് ചെയര്‍ സീനിയര്‍ പാര്‍ട്നര്‍ എ. ഗോപാലകൃഷ്ണന്‍, ധനം ബിസിനസ് മീഡിയ എക്സിക്യുട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.
ധനം അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കെ.വി ദീപു അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് പറഞ്ഞു. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനായതാണ് ഈ മികച്ച നേട്ടത്തിനുളള കാരണം. കൂടുതല്‍ ഉപഭോക്താക്കളില്‍ എത്തുന്നതിന് ഈ അവാര്‍ഡ് സഹായകരമാണെന്നും ദീപു പറഞ്ഞു.
മൊത്ത പ്രീമിയത്തില്‍ 33 ശതമാനം വര്‍ധനയാണ് കമ്പനി നേടിയത്. ലാഭം 15 ശതമാനം വര്‍ധിച്ച് 1,550 കോടി രൂപയായി. അങ്ങേയറ്റം മത്സരമുള്ള വിപണിയില്‍ പടിപടിയായി ബജാജ് അലയന്‍സ് വിപണി വിഹിതം ഉയര്‍ത്തുകയാണ്. കൈകാര്യം ചെയ്യുന്ന ആസ്തി 31,196 കോടിയായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ നാല് കോടി പോളിസികളാണ് കമ്പനി നല്‍കിയത്. ഏതാണ്ട് 60 ലക്ഷം ക്ലെയിമുകള്‍ തീര്‍പ്പാക്കി. രാജ്യമെമ്പാടുമായി 215 ശാഖകളും 9,100 ജീവനക്കാരും 60,000ത്തോളം ഏജന്റുമാരും കമ്പനിക്കുണ്ട്.