ഡോ. പി രവീന്ദ്രനാഥ് ഐ.എ.സി.സി ദക്ഷിണേന്ത്യാ കൗണ്‍സില്‍ റീജിയണല്‍ പ്രസിഡന്റ്

Update: 2020-10-19 13:57 GMT

ഇന്തോ-അമേരിക്കന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് (ഐ.എ.സി.സി) 2020-2021 പ്രവര്‍ത്തന കാലയളവിലെ ദക്ഷിണേന്ത്യാ കൗണ്‍സില്‍ റീജിയണല്‍ പ്രസിഡന്റായി ഡോ. പി. രവീന്ദ്രനാഥിനെ തിരഞ്ഞെടുത്തു. നിലവില്‍ ആര്‍.കെ സ്വാമി ബി.ബി.ഡി.ഒ (പി) ലിമിറ്റഡിന്റെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റാണ് അദ്ദേഹം. 2017-2019 കാലയളവില്‍ ഐ.എ.സി.സി കേരള ഘടകത്തിന്റെ ചെയര്‍മാനായും 2019-2020ല്‍ ദക്ഷിണേന്ത്യാ കൗണ്‍സില്‍ വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഐ.എ.സി.സി കേരള ഘടകത്തിന് ഒരു റീജിയണല്‍ പ്രസിഡന്റിലെ ലഭിക്കുന്നത്.

ഡോ. പി. രവീന്ദ്രനാഥിനെ കൂടാതെ ഐ.എ.സി.സി കര്‍ണാടകയുടെ ഡോ. മനോഹര്‍ സി (ഡയറക്ടര്‍, ഐ.എസ്.ബി.ആര്‍ ബിസിനസ് സ്‌കൂള്‍, ബാംഗളൂര്‍), ഐ.എ.സി.സി തമിഴ്നാടിന്റെ ജെ. ജയശീലന്‍ (പ്രൊമോട്ടര്‍ ആന്റ് ഡയറക്ടര്‍, നുറേ കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ) എന്നിവരെ യഥാക്രമം ഫസ്റ്റ്, സെക്കന്റ് റീജിയണല്‍ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News